For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നൗഷാദിക്ക... അതിലൊരു കൈ നിങ്ങളുടേതാണ്! നന്മയുള്ള ആ മനുഷ്യ സ്നേഹിയെ കുറിച്ച് സിദ്ദിഖിന്റെ വാക്കുകൾ

  |

  ജാതി മത വ്യത്യാസമില്ലാതെ കേരളീയർ ഒറ്റക്കെട്ടായി നിൽക്കുകയാണ്. ദുരന്തമുഖത്തിൽ അകപ്പെട്ടവർക്ക് കൈതാങ്ങായ മാനുഷിക വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ്. സർക്കാരിനോടൊപ്പം സാധാരണക്കാരും താരങ്ങളും ദുരിതബാധിതർക്ക് കൈ തങ്ങായി നിൽക്കുകയാണ്.

  ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും ചർച്ചയാകുന്നത് നൗഷാദിക്കയെ കുറിച്ചാണ്. പെരുനാൾ ദിന കച്ചവടത്തിനായി തന്റെ കടയിൽ കരുതിയിരുന്ന വസ്ത്രങ്ങൾ വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കുകയാണ് അദ്ദേഹം. ബ്രോഡ് വെയിൽ വഴിയോര കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശിയാണ് പിഎം നൗഷാദ്. ഇദ്ദേഹത്തിന്റെ പ്രവർത്തിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നൗഷാദിനെ കുറിച്ചുള്ള നടൻ സിദ്ദിഖിന്റെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്.

  ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കരുത്!പാക് യുവതിയ്ക്ക് മറുപടിയുമായി പ്രിയങ്ക, കയ്യടിച്ച് സദസ്സ്

  ഈ മനുഷ്യൻ നൗഷാദ് എന്നാണ് സിദ്ദിഖ് നൗഷാദിന് ഒറ്റവാക്കിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ "നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ" എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ത്? എന്നു ചോദിച്ചപ്പോൾ, "നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ." എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ.

  ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു.ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു.നൂറിൽ നൂറ് സ്നേഹം.
  നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

  നടൻ രാജേഷ് ശർമയാണ് നൗഷാദിനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് നൗഷാദിന്റെ നന്മ നിറഞ്ഞ പ്രവർത്തി ജനങ്ങൾ അറിയുന്നത്. രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാംപുകളിലേയ്ക്ക് എറണാകുളം ബ്രോഡ്‌വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്. തുടർന്ന് തന്റെ കടയിലേക്ക് രാജേഷിനേയും സംഘത്തേയും കൂട്ടിക്കൊണ്ടുപോയി വസ്ത്രങ്ങൾ നൽകുകയായിരുന്നു.

  പെരുന്നാൾ കച്ചവടത്തിനായി മാറ്റിവെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കുകൾ നിറച്ചു നൽകി. പെരുന്നാളായിട്ട് ഇത്തരത്തിൽ വസ്ത്രങ്ങൾ നൽകുന്നത് നഷ്ടമാകില്ലേ എന്ന് രാജേഷ് ശർമ ചോദിക്കുന്നുണ്ട്. മനുഷ്യന് നന്മ ചെയ്യുന്നതാണ് തനിക്ക് ലാഭമെന്നായിരുന്നു അതിന് മറുപടി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മടിച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ് നൗഷാദ്. തന്റെ ചെറിയ സമ്പാദ്യമാണ് ദുരിത ബാധിതർക്കായി നൽകിയിരിക്കുന്നത്.
  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മടിച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ് നൗഷാദ്. പെരുന്നാളായിട്ടും കച്ചവടത്തിന്റെ ലാഭമോ, നഷ്ടമോ ഒന്നും നോക്കാതെയാണ് നൗഷാദ് വസ്ത്രങ്ങൾ നൽകിയത്.

  കെജിഎഫി ന്റെ പേരിൽ തർക്കം! തട്ടുപൊളിപ്പൻ സിനിമയെന്ന് ആരോപണം, ക്ലൈമാക്സ് ഇങ്ങനെ...

  സിദ്ദിഖിന്റെ പോസ്റ്റിന് ചുവടെ അഭിനന്ദനവും നിരവധി പേർ എത്തിയിട്ടുണ്ട്. മാൻഹോളിലിറങ്ങി മരണം ഏറ്റവുവാങ്ങിയ നൗഷാദിനേയും ഈ അവസരത്തിൽ ഓർക്കുന്നുണ്ട്. മഴതുടങ്ങിയതോടെ കച്ചവടം വെള്ളത്തിലായ വഴിയോര കച്ചവടക്കാരിലൊരാളാണ് നൗഷാദും. കച്ചവടത്തിനായി സ്റ്റോക്ക് ചെയ്തിരുന്ന മുഴുവൻ വസ്ത്രങ്ങളും വിവിധ സംഘടനകൾക്കായി നൽകി കഴിഞ്ഞു.

  English summary
  actor siddique facebook post about trader noushad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X