»   » സിനിമയും സിനിമാക്കാരും തങ്ങള്‍ക്ക് ഹറാം ആണോ, ഉദ്ഘാടനത്തിനെത്തിയ നടന്‍ സിദ്ദിഖിനെ അവഹേളിച്ചു

സിനിമയും സിനിമാക്കാരും തങ്ങള്‍ക്ക് ഹറാം ആണോ, ഉദ്ഘാടനത്തിനെത്തിയ നടന്‍ സിദ്ദിഖിനെ അവഹേളിച്ചു

Posted By:
Subscribe to Filmibeat Malayalam

സിനിമയെയും സിനിമാക്കാരെയും തങ്ങള്‍ക്ക് ഹറാമാണോ എന്ന് ചോദിച്ച് പോകും. ശനിയാഴ്ച രാവിലെ മലപ്പുറം മഞ്ചേരിയില്‍ വാണിജ്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടന്‍ സിദ്ദിഖിനുണ്ടായ അവഹേളനം അത്തരത്തിലായിരുന്നു.

പത്തരയ്ക്കുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ പത്ത് മണിക്ക് തന്നെ നടന്‍ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ പാണാക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ വന്ന് പോയിട്ടാണ് സിദ്ദിഖിനെ വേദിയില്‍ പ്രവേശിച്ചത്. ഇതെന്താ സിനിമയെയും സിനിമാക്കാരെയും തങ്ങള്‍ക്ക് ഹറാമാണോ. തുടര്‍ന്ന് വായിക്കൂ..

മഞ്ചേരിയില്‍ ഉദ്ഘാടനത്തിനെത്തിയപ്പോള്‍

മലപ്പുറം മഞ്ചേരിയില്‍ വാണിജ്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടന്‍ സിദ്ദിഖിനെ സംഘാടകര്‍ അവഹേളിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയായിരുന്നു സംഭവം.

തങ്ങള്‍ വരട്ടെ എന്നിട്ട് മതി

രാവിലെ പത്ത് മണിക്ക് സ്ഥലത്തെത്തിയ സിദ്ദിഖിനെ പാണാക്കാട് ശിഹാബ് തങ്ങള്‍ വന്ന് പോയിട്ട് ചടങ്ങില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നായിരുന്നു സംഘാടകരുടെ തീരുമാനം.

ക്ഷമാപണം അറിയിച്ചു

തങ്ങള്‍ വേദി വിട്ടതിന് ശേഷം ചടങ്ങില്‍ പ്രവേശിച്ച സിദ്ദിഖ് വൈകിയെത്തിയതിന് ക്ഷമാപണം അറിയിച്ചു. സംഘാടകരോടുള്ള നീരസം അറിയിച്ചുക്കൊണ്ടായിരുന്നു താരത്തിന്റെ പ്രസംഗം ആരംഭിച്ചത്.

പത്ത് മണിക്ക് എത്തിയിരുന്നു

പത്തരയ്ക്കുള്ള ചടങ്ങിന് വേണ്ടി താനിവിടെ പത്ത് മണിക്ക് എത്തിയിട്ടുണ്ട്. പക്ഷേ സാദിഖലി വേദി വിട്ടതിന് ശേഷം മാത്രമേ ചടങ്ങില്‍ പ്രവേശിപ്പിക്കൂ എന്ന് സംഘാടകര്‍ അറിയിച്ചതിനാലാണ് നിശ്ചയിച്ച സമയത്ത് എത്താന്‍ കഴിയാത്തതെന്നും നടന്‍ വേദിയില്‍ പറഞ്ഞു. ഞാന്‍ എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു നടന്‍ പറഞ്ഞത്.

സംഭവത്തില്‍ നടന്‍ പറഞ്ഞത്

എന്നാല്‍ വേദിയില്‍ പറഞ്ഞതല്ലാതെ മറ്റൊന്നും ഇതേകുറിച്ച് പറയാനില്ലെന്നും സിദ്ദിഖ് പിന്നീട് പറഞ്ഞു.

വാണിജ്യ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന്

വാണിജ്യ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടിയാണ് സിദ്ദിഖ് മഞ്ചേരിയില്‍ എത്തിയത്. പാണാക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദാഘാടകനും സിദ്ദിഖ് മുഖ്യാതിഥിയുമായിരുന്നു.

English summary
Actor Siddique in Manjery.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam