തന്റെ ഏറ്റവും വലിയ ദൗര്‍ബല്യത്തെ കുറിച്ച് സിദ്ധിഖ് തുറന്ന് പറയുന്നു!!
എല്ലാവര്‍ക്കുമുണ്ട് ഓരോ ദൗര്‍ബല്യങ്ങള്‍. എന്നാല്‍ എല്ലാവരും അത് തുറന്ന് പറയാന്‍ തയ്യാറാവാറില്ല. ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ തന്നെ ജീവിതത്തില്‍ പാതി വിജയിച്ചു എന്നാണ് പറയാറുള്ളത്. ഇപ്പോഴിതാ ചലച്ചിത്രതാരം സിദ്ധിഖ് ഒരു നടന്‍ എന്ന നിലയിലുള്ള തന്റെ ദൗര്‍ബല്യത്തെ കുറിച്ച് തുറന്ന് പറയുന്നു.
ഷര്‍ട്ടില്ലാതെ ഒരു രംഗത്ത് പോലും അഭിനയിക്കാന്‍ കഴിയാത്തതാണ് തന്റെ ദൗര്‍ബല്യം എന്ന് സിദ്ധിഖ് പറയുന്നു. നടന്‍ സണ്ണി വെയിനിന്റെ പ്രൊഡക്ഷന്‍ ഹൗസ് ലോഗോ പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു സിദ്ധിഖ്.

ഷര്‍ട്ടില്ലാതെ അഭിനയിക്കാനുള്ള ചമ്മല് കൊണ്ടാണ് താന്‍ ഇതുവരെ നാടകത്തില്‍ അഭിനയിക്കാത്തത് എന്ന് സിദ്ധിഖ് പറഞ്ഞു. ഒരുപാട് പേര്‍ നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അവര്‍ പറയുന്ന വേഷങ്ങള്‍ ഭീമനും അര്‍ജുനനുമൊക്കെയാണ്. അതൊക്കെ ഷര്‍ട്ടില്ലാതെ അഭിനയിക്കേണ്ട വേഷങ്ങളായതുകൊണ്ടാണ് നാടകത്തില്‍ എത്തപ്പെടാതിരുന്നത്.
മുപ്പത് വര്‍ഷത്തോളമായി സിനിമയില്‍ അഭിനയിക്കുന്നു. ഒരു ചെറിയ സീനില്‍പോലും ഷര്‍ട്ടിടാതെ അഭിനയിക്കാന്‍ വല്ലാത്ത ചമ്മലാണ്. ഒരു പുതപ്പെങ്കിലും വേണം. കഷണ്ടി ഒരു ദൗര്‍ബല്യമായി തോന്നിയിട്ടില്ല. അതിനാലാണ് വിഗ് വെക്കാത്തത്. അതിലും വലിയ ദൗര്‍ബല്യങ്ങള്‍ തനിക്കുണ്ടെന്ന ഉറച്ച ബോധ്യമുള്ള ആളാണ് താനെന്നും സിദ്ധിഖ് പറഞ്ഞു.


Click it and Unblock the Notifications