മമ്മൂട്ടിയുടെ മകനായി സിദ്ദിഖിന്റെ മകന്‍!!
അങ്ങനെ ഒരു താര പുത്രന്‍ കൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. നായകനായി തുടങ്ങി, വില്ലനായി നിലയുറച്ച് സഹനടനായും മലയാളി മനസ്സില്‍ ഇരിക്കുന്ന സിദ്ദിഖിന്റെ മകനാണ് അടുത്തതായി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്.
അതിലും ഒരു ട്വിസ്റ്റുണ്ട്, മമ്മൂട്ടിയുടെ മകനായിട്ടാണ് സിദ്ദിഖിന്റെ മകന്റെ അരങ്ങേറ്റം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിലാണ് ഷഹീന്‍ സിദ്ദിഖ് മമ്മൂട്ടിയുടെ മകനായി എത്തുന്നത്. ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ വില്ലനായും സന്തതസഹചാരിയുമായി വേഷമിട്ടിട്ടുള്ളതാണ് സിദ്ദിഖ്.

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി പ്രമേയമാക്കുന്നത് മലയാളിയുടെ പ്രവാസ ജീവിതമാണ്. മമ്മൂട്ടിയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ശ്രീനിവാസനും എത്തുന്ന ചിത്രത്തില്‍ ജ്വവല്‍ മേരിയാണ് നായിക.
കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സലിം തന്നെയാണ്. മമ്മൂട്ടിയും സലിമും കൂട്ടുചേരുന്ന രണ്ടാമത്തെ ചിത്രമാണിത്. തൊട്ടുമുന്‍പുള്ള കുഞ്ഞനന്തന്റെ കട വികസനം ഒരു മലയാളിയുടെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നായിരുന്നു വിഷയമാക്കിയിരുന്നത്. അതേപോലെ സാമൂഹിക വിഷയമാണ് സലിം ഇക്കുറിയും അവതരിപ്പിക്കുന്നത്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയും ശ്രീനിവാസനും കൂട്ടുകാരായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications











