മലയാള സിനിമയുടെ സൗഭാഗ്യമാണ് ലാലേട്ടനും മമ്മൂക്കയും!! ഒരു സോക്സിന്റെ കഥ വെളിപ്പെടുത്തി സിദ്ദിഖ്...
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി താരങ്ങൾ കഠിനപ്രയത്നങ്ങൾ ചെയ്യാറുണ്ട്, ലുക്കിന്റെ കാര്യത്തിലായാലും വസ്ത്രധാകണത്തിലായാലു അത് ശ്രദ്ധിക്കാറുണ്ട്. ചില അവസരങ്ങളിൽ അതിനായി നിർബന്ധം പിടിക്കാറുമുണ്ട്. ചില അവസരങ്ങളിൽ ഇത്തപത്തിലുള്ള സംഭവങ്ങൾ മറ്റ് രീതിയിൽ വ്യാഖ്യാനിക്കപ്പെടാറുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള നിർബന്ധത്തുനു പിന്നിലുളള നല്ല വശത്തെ കുറിച്ച് ഒരിക്കൽ പോലും ചിന്തിക്കാറുമില്ല. ചിത്രം വിജയക്കുമ്പോൾ എല്ലാവരും ആ നടനെ വാഴ്ത്തിപാടുകയും ചെയ്യും.

ഇപ്പോഴിത നടൻ സിദ്ദിഖ് ഇത്തരത്തിൽ തെറ്റിധരിക്കപ്പെട്ട ഒരു സംഭവം വെളിപ്പെടുത്തുകയാണ്. നടൻ ഭരത് ഗോപിയ്ക്കുണ്ടായ അനുഭവമാണ് സിദ്ദിഖ് വെളിപ്പെടുത്തിയത്. കൂടാതെ സിനിമയുടെ നിലനിൽപ്പിന്റെ അടിസ്ഥാനം സൂപ്പർ നടന്മാരാണെന്നും താരം പറയുന്നു. മലയാളി പ്രേക്ഷകരുടെ ഭാഗ്യമാണ് നമ്മുടെ സൂപ്പർ താരങ്ങളെന്നും താരം പറയുന്നുണ്ട്. മാത്യഭൂമി വാരാന്ത്യത്തിനു നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സൂപ്പർ താരങ്ങളുടെ മലയാള സിനിമ
സൂപ്പർ താരങ്ങളെ ആശ്രയിച്ചാണ് മലയാള സിനിമ നിലനിൽക്കുന്നത്.. മധുരരാജയും, ലൂസിഫറും ഉണ്ടാകാണമെങ്കിൽ മോഹൻലാലും മമ്മൂട്ടിയും തന്നെ വേണം. ഇവരെ ആശ്രയിച്ചാണ് മലയാള സിനിമ നിലനിൽക്കുന്നത്. അവരുടെ സിനിമകളെ ആശ്രയിച്ചാണ് ഞങ്ങളെ പോലുള്ള നടിനടന്മാർ നിലനിൽക്കുന്നത്. ഇത് മലയാള സിനിമയുടെ സൗഭാഗ്യമാണെന്നും സിദ്ദിഖ് പറഞ്ഞു.

പ്രതീക്ഷിക്കാതെ ലഭിച്ചത്
മലയാള സിനിമയിൽ ഒരുപാട് കഴിവുറ്റ താരങ്ങളുണ്ട്. അവരോടൊപ്പം മത്സരിച്ച് ജയിക്കുക എന്ന പ്രയത്നം ഞങ്ങൾക്കിടിലുണ്ട്. താൻ സിനിമയിൽ ഇത്രയൊന്നും പ്രതീക്ഷിച്ചുവന്ന ആളല്ല. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണം കൊണ്ടാണ് അടുത്ത ചിത്രത്തിൽ അവസരം ലഭിച്ചത്.. ഈ അവസരങ്ങളാണ് തനിയ്ക്ക് ലഭിച്ച് ഏറ്റവും വലിയ അംഗീകാരമെന്നും സിദ്ദിഖ് പറഞ്ഞു.

വെള്ള സോക്സ് ഉണ്ടാക്കിയ പ്രശ്നം
വളരെ സീരിയസ്സായ ഒരു രംഗത്തിലായിരുന്നു കറുത്ത കോട്ടിനോടൊപ്പം വെള്ള നിറത്തിലുളള സോക്സ് കൊടുത്തത്. കാലിൽ കാൽ കയറ്റി ഇരിക്കുന്ന സീനിൽ കറുത്ത സോക്സ് പല്ലിളിച്ച് ചിരിക്കുന്നത് പോലെ തോന്നും. ആ സീനിലെ ഫോകസു മുഴുവൻ ആ സോക്സിലാകും. അദ്ദേഹത്തെ അത് വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ആ സീനിനു വേണ്ടി കറുത്ത സോക്സ് കൊണ്ടു വരാൻ പറഞ്ഞു. ഈ കാര്യം മനസ്സിലാക്കാതെ സംവിധായകനും നിർമ്മാതാവും കൊടിയേറ്റം ഗോപി ഒരു സോക്സിനു വേണ്ടി ബലം പിടിച്ചുവെന്ന പറഞ്ഞിരുന്നു.

ഫോക്കസ് നഷ്ടമാകും
സാധാരണഗതിയിൽ ഞാൻ ക്യാമറക്ക് മുന്നിൽ അഭിനയിക്കുമ്പോൾ സെറ്റിൽ ആരെങ്കിലും ഉറക്കെ സംസാരിക്കുമ്പോൾ തന്നെ എനിയ്ക്ക് ദേഷ്യം വരാറുണ്ട്. ചെറിയ ശബ്ദങ്ങൾ പോലും ഫോക്കസ് നഷ്ടപ്പെടുത്താം. സിനിമയിൽ കാണിക്കുന്നില്ലെങ്കിലും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജോലി, ജീവിത പശ്ചാത്തലം, സന്തോഷം, സങ്കടം എന്നിവ വെറുതെ അന്വേഷിക്കാറുണ്ട്. ഇത് കഥാപാത്രത്തിലേയ്ക്ക് ഇറങ്ങി ചെല്ലാൻ സാധിക്കുമെന്നാണ് തിലകൻ ചേട്ടൻ പറയുന്നത്.

തിലകൻ പറഞ്ഞു തന്ന ടെക്നിക്ക്
ഇങ്ങനെ കഥാപാത്രത്തിലേയ്ക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്നതോടെ അതിനെ കുറിച്ച് കൂടുതൽ രൂപം കിട്ടും. അതിനനുസരിച്ച് വേഷത്തിലും സംസാരത്തിലും ചലനത്തിലുമൊക്കെ ഒരു ധാരണയിലെത്താൻ സാധിക്കും. സമീപനങ്ങൾ ചില സമയങ്ങളിൽ വിജയിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications











