»   » വാഹനാപകടം: നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് ഗുരുതര പരിക്ക്

വാഹനാപകടം: നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് ഗുരുതര പരിക്ക്

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ (സെപ്റ്റംബര്‍ 12) കൊച്ചിയിലെ തൈക്കുടത്ത് വച്ച് സിദ്ധാര്‍ത്ഥിന്റെ കാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംവിധായകന്‍ ഭരതന്റെയും നടി കെ പി എ സി ലളിതയുടെയും മകനായ സിദ്ധാര്‍ത്ഥ് കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് രസികന്‍, നിദ്ര, സ്പിരിറ്റ് തുടങ്ങിയ ഒത്തിരി ചിത്രങ്ങളില്‍ നായകനായും ഉപനായകനായും സിദ്ധാര്‍ത്ഥ് വേഷമിട്ടു.

siddarth

2012 ല്‍ നിദ്ര എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് നടന്‍ അച്ഛന്റെ വഴിയെ വന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചതും സിദ്ധാര്‍ത്ഥാണ്. പ്രിയദര്‍ശന്റെ അസിസ്റ്റന്റായി ക്യാമറയ്ക്ക് പിന്നില്‍ പ്രവൃത്തിച്ച പരിചയവുമായാണ് സിദ്ധാര്‍ത്ഥ് ആദ്യ ചിത്രത്തിലേക്ക് കടന്നത്.

പിന്നീട് ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവും സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്തു. ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ സിദ്ധാര്‍ത്ഥ് പ്രശംസകള്‍ നേടി

English summary
Actor-director Sidharth Bharathan was critically injured after he met with an accident early Saturday morning in Chambakkara, Kochi. The accident occurred around 2 am in the morning when his car is said to have crashed into a roadside wall.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam