നാല്‍പ്പത് വര്‍ഷത്തെ മാറ്റം! സിദ്ധിഖിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് സിദ്ധിഖ്. നടന്‍ ചെയ്ത മിക്ക കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ താരം പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ സിദ്ധിഖ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഇന്നും സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം തന്നെയും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.

sidhique

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സിദ്ധിഖ്. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്താറുണ്ട്. സിനിമാ സെറ്റുകളില്‍ നിന്നുളള പഴയകാല ഓര്‍മ്മചിത്രങ്ങളും സിദ്ധിഖ് ഇടയ്ക്കിടെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. അതേസമയം സിദ്ധിഖിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

ഇത്തവണ തന്റെ പഴയതും പുതിയതുമായ ചിത്രങ്ങളാണ് സിദ്ധിഖ് പങ്കുവെച്ചിരിക്കുന്നത്. നാല്‍പത് വര്‍ഷം മുന്‍പുളള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും ഇപ്പോഴത്തെ ചിത്രവും നടന്‍ പങ്കുവെച്ചിരിക്കുന്നു. 40 വര്‍ഷത്തെ മാറ്റം എന്ന ക്യാപ്ഷനോടെയായിരുന്നു സിദ്ധിഖ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നടന്റെ പോസ്റ്റ് വന്ന് നിമിഷനേരങ്ങള്‍ക്കുളളിലാണ് അത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതാരാണെന്ന് കണ്ടുപിടിക്കാമോ എന്ന് ചോദിച്ച് ചില സിനിമാഗ്രൂപ്പുകളിലും ചിത്രം പ്രചരിച്ചിരുന്നു. താരത്തിന്റെ മുടിയെ കുറിച്ചായിരുന്നു പലരുടെയും ചര്‍ച്ച.

എന്തോരം മുടിയുണ്ടായിരുന്ന ആളാണ് സിദ്ധിക്ക എന്നാണ് മിക്കവരും കമന്റായി കുറിച്ചിരിക്കുന്നത്. പിന്നാലെ ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയുമായി സിദ്ധിക്കും എത്തിയിരുന്നു. അതേസമയം വിവിധ ഭാഷകളിലായി 300ലധികം സിനിമകള്‍ ചെയ്തിട്ടുളള താരമാണ് സിദ്ധിഖ്. ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് അദ്ദേഹം. ബിഗ് ബ്രദര്‍, അല്‍ മല്ലു, ഉറിയടി, ഷൈലോക്ക്, സൂഫിയും സുജാതയും തുടങ്ങിയ സിനിമകള്‍ നടന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ സിനിമകളാണ് സിദ്ധിഖിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Read more about: sidhique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X