അഭിനയത്തില്‍ മാത്രമല്ല! ഈ രംഗത്തും ശിവകാര്‍ത്തികേയന്‍ തന്നെയാണ് താരം! കാണൂ

By Midhun

മിനിസ്‌ക്രീന്‍ അവതാരകനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലെ സൂപ്പര്‍ താരമായി ഉയര്‍ന്ന താരമാണ് ശിവകാര്‍ത്തികേയന്‍. പാണ്ഡ്യരാജ് സംവിധാനം ചെയ്ത മറീന എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. തുടര്‍ച്ചയായ ഹിറ്റുകളിലൂടെയാണ് ശിവ തമിഴകത്തെ മുന്‍നിരനടന്‍മാരിലൊരാളായി ഉയര്‍ന്നത്.

എം. രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ എന്ന ചിത്രമായിരുന്നു ശിവയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. അഭിയത്തിനു പുറമേ സിനിമയില്‍ മറ്റൊരു രംഗത്തു കൂടി ശിവ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.

തമിഴകത്തെ ജനപ്രിയ താരം

തമിഴകത്തെ ജനപ്രിയ താരം

മറീന എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശിവയുടെ കരിയറില്‍ ലഭിച്ച ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു കേഡി ബില്ല കില്ലാഡി രംഗ എന്ന ചിത്രം. ശിവയും വിമലും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പാണ്ഡ്യരാജായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നറായി പുറത്തിറങ്ങിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തുടര്‍ന്ന് ധനുഷിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ എതിര്‍ നീച്ചല്‍ എന്ന സിനിമയായിരുന്നു ശിവയുടെ കരിയറില്‍ ലഭിച്ച അടുത്ത ഹിറ്റ് ചിത്രം. പ്രിയാ ആനന്ദ് നായികയായി എത്തിയ ചിത്രം ആര്‍എസ് ദുരൈ സെന്തില്‍ കുമാറായിരുന്നു സംവിധാനം ചെയ്തിരുന്നത്. കുടുംബ പ്രേക്ഷകരുടെ വലിയ സപ്പോര്‍ട്ടായിരുന്നു ശിവയുടെ ചിത്രങ്ങള്‍ക്കെല്ലാം ലഭിച്ചിരുന്നത്. സിരീയസ് സിനിമകള്‍ ചെയ്യാതെ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന രീതിയിലുളള മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലായിരുന്നു ശിവ കൂടുതലായും അഭിനയിച്ചിരുന്നത്.

അവതാരകനില്‍ നിന്ന് സൂപ്പര്‍ താരത്തിലേക്ക്

അവതാരകനില്‍ നിന്ന് സൂപ്പര്‍ താരത്തിലേക്ക്

തമിഴിലെ മുന്‍നിര ചാനലുകളിലൊന്നായ വിജയ് ടിവിയില്‍ ജനപ്രിയ പരിപാടികള്‍ അവതരിപ്പിച്ചായിരുന്നു ശിവ തന്റെ കരിയര്‍ തുടങ്ങിയിരുന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന അവതാരകനായി മാറിയതോടെയാണ് ശിവ സിനിമയിലെത്തിയത്. ആദ്യ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ധനുഷിനൊപ്പമുളള 3 എന്ന ചിത്രത്തിലെ ശിവയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ച്ചായ ഹിറ്റുകളാണ് അവതാരകനില്‍ നിന്ന് വളരെ പെട്ടെന്ന് തമിഴിലെ സൂപ്പര്‍ താരമാവാന്‍ ശിവയെ സഹായിച്ചിരുന്നത്.

തുടര്‍ച്ചയായ ഹിറ്റുകള്‍

തുടര്‍ച്ചയായ ഹിറ്റുകള്‍

വരുത്തപ്പെടാത വാലിബര്‍ സംഘം ശിവയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. പൊന്റം സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രീദിവ്യയായിരുന്നു നായികയായി എത്തിയിരുന്നത്. ശിവയും സൂരിയും തകര്‍ത്തഭിനയിച്ച സിനിമ റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമായിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്ന് മാന്‍ കരാട്ടെ, കാക്കി സേട്ടൈ, രജനി മുരുകന്‍, റെമോ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളും താരത്തിന് ലഭിച്ചിരുന്നു. എം.രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ എന്ന ചിത്രമായിരുന്നു ശിവയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

പുതിയ ചിത്രങ്ങള്‍

പുതിയ ചിത്രങ്ങള്‍

കൈനിറയെ ചിത്രങ്ങളാണ് ശിവയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. പൊന്റം സംവിധാനം ചെയ്യുന്ന സീമരാജയാണ് ശിവയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സീമരാജയില്‍ സാമന്തയാണ് ശിവയുടെ നായികയായി എത്തുന്നത്. ഹാസ്യ താരം സൂരിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സീമരാജയ്ക്കു ശേഷം എം. രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവയാണ് നായകനാവുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് കെ 13 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിനു പുറമേ ആര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രവും ശിവയുടെതായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഗാന രചന

ഗാന രചന

അഭിനയത്തിനും പുറമേ സിനിമയില്‍ മറ്റൊരു മേഖലയില്‍ കൂടി തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന കോലമാവ് കോകില എന്ന ചിത്രത്തിനു വേണ്ടി ഒരു ഗാനം എഴുതിയിരിക്കുകയാണ് താരം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ചിത്രത്തിലെ രണ്ടാത്തെ പാട്ടായ കല്ല്യാണ വയസ് എന്നു തുടങ്ങുന്ന ഗാനമാണ് ശിവ എഴുതിയിരിക്കുന്നത്. അനിരുദ്ധ് തന്നെയാണ് ശിവയോടൊപ്പമുളള വീഡിയോ ട്വിറ്ററില് പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. മെയ് 17നാണ് ശിവ എഴുതിയ പാട്ട് പുറത്തിറങ്ങുന്നത്

വീഡിയോ കാണൂ

അനിരുദ്ധ് പങ്കുവെച്ച വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X