»   » ഒരു കഥകേട്ടു, നായകന്‍ ആരാണെന്ന് കേട്ടപ്പോള്‍ ഞെട്ടി, ഒന്നും നോക്കിയില്ല കൈകൊടുത്തു പിരിഞ്ഞു

ഒരു കഥകേട്ടു, നായകന്‍ ആരാണെന്ന് കേട്ടപ്പോള്‍ ഞെട്ടി, ഒന്നും നോക്കിയില്ല കൈകൊടുത്തു പിരിഞ്ഞു

Posted By:
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹിര്‍ ഇപ്പോള്‍ മലയാള സിനിമയുടെ നിറ സാന്നിധ്യമായി മാറി കഴിഞ്ഞു. സിനിമയില്‍ സൗബിന്റെ പ്രവേശനം കയ്യടിച്ചാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ അഭിനയത്തോടൊപ്പം ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് സൗബിന്റെ സ്വപ്‌നം. അതിന് വേണ്ടി തന്നെയാണ് സൗബിന്‍ പതിനഞ്ച് വര്‍ഷത്തോളം ക്യാമറയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതും.

ഇപ്പോള്‍ സൗബിന് അവസരങ്ങളുടെ പൂരം തന്നെയാണ്. പക്ഷേ സിനിമ ഒരുക്കുക എന്ന ആഗ്രഹം മനസിലുള്ളതലുകൊണ്ട് തന്നെ അഭിനയത്തിലേക്ക് കാര്യമായി നോക്കുന്നില്ലത്രേ. എന്നാല്‍ അടുത്തിടെ ഒരു ഓഫര്‍ വന്നു. തിരക്കഥ വായിച്ചിട്ട് കൊള്ളാലോ എന്നു പറഞ്ഞു. ആരാ സിനിമയിലെ നായകന്‍ എന്ന് ചോദിച്ചപ്പോഴാണ് ഞാന്‍ ഞെട്ടിയത്. സൗബിന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് കാണൂ..

ഒരു കഥകേട്ടു, നായകന്‍ ആരാണെന്ന് കേട്ടപ്പോള്‍ ഞെട്ടി, ഒന്നും നോക്കിയില്ല കൈകൊടുത്തു പിരിഞ്ഞു

സിനിമയില്‍ ഞാന്‍ എങ്ങനെയാണോ, അതു തന്നെയാണ് എന്റെ സ്വഭാവം. മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷ്(ഫഹദ് ഫാസില്‍) പ്രതികാരം തീര്‍ക്കാന്‍ ഇറങ്ങുമ്പോള്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗുണ്ട്. എടാ മഹേഷേ ഇന്നലെ ഞാന്‍ ഏഷ്യാനെറ്റ് മൂവിസില്‍ ലാലേട്ടന്റെ കിരീടം കണ്ടു. ഇന്ന് രാവിലെ ചെങ്കോലും. ലാലേട്ടന്‍ ചെയ്തപോലെ ആരെലും തല്ലി അകത്തായി പുറത്ത് വരുമ്പോഴേക്കും സ്‌നേഹിച്ച പെണ്ണിനെ ആരെങ്കിലും കൊണ്ടു പോകും. പെങ്ങള്‍ പിഴച്ച് പോകും. അച്ഛന്‍ പിമ്പാകും. പ്രതികാരം ചെയ്യാന്‍ പോകുമ്പോള്‍ ആലോചിക്കേണേടാ.. ഇതെല്ലാം എന്റെ ശൈലിയില്‍ തന്നെയുള്ള കാര്യങ്ങളാണ്. സൗബിന്‍ പറയുന്നു.

ഒരു കഥകേട്ടു, നായകന്‍ ആരാണെന്ന് കേട്ടപ്പോള്‍ ഞെട്ടി, ഒന്നും നോക്കിയില്ല കൈകൊടുത്തു പിരിഞ്ഞു

എന്റെ മുഖം കാണുമ്പോഴേ ചിരി വരുമെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ട്. അത്ര മോശക്കാരാനാണോ എന്ന് ഞാനും ചോദിക്കും. എന്തായാലും സുഹൃത്തുക്കള്‍ക്കിടയില്‍ എനിക്കൊരു എന്റര്‍ടെയിനറുടെ സ്ഥാനമാണ്.

ഒരു കഥകേട്ടു, നായകന്‍ ആരാണെന്ന് കേട്ടപ്പോള്‍ ഞെട്ടി, ഒന്നും നോക്കിയില്ല കൈകൊടുത്തു പിരിഞ്ഞു

അടുത്തിടെ താന്‍ ഒരു കഥ കേട്ടു. കൊള്ളാലോ എന്നും പറഞ്ഞു. ആരാ നായകന്‍ എന്ന് ചോദിച്ചപ്പോഴാണ് പറയുന്നത്, നിങ്ങള്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍ എന്ന്. ഒന്നും നോക്കിയില്ല കൈ കൊടുത്തു പിരിഞ്ഞു.

ഒരു കഥകേട്ടു, നായകന്‍ ആരാണെന്ന് കേട്ടപ്പോള്‍ ഞെട്ടി, ഒന്നും നോക്കിയില്ല കൈകൊടുത്തു പിരിഞ്ഞു

ഫഹദിനെ വച്ച് പണി പാളി എന്ന സിനിമ ചെയ്യാനിരുന്നതാണ്. പിന്നീട് അത് നീണ്ടു പോയി. എന്തായാലും ഈ വര്‍ഷം തന്നെ തന്റെ ഒരു സിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

English summary
Actor Soubin Shahir about his career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam