അച്ഛനായ സന്തോഷം പങ്കുവെച്ച് സൗബിൻ ഷാഹിർ !! ഇറ്റ്സ് എ ബോയ്...

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന് ആൺകുഞ്ഞ് പിറന്നു.. ഇറ്റ്സ് എ ബോയ് എന്നെഴുതിയ നീല ബലൂണുകളുമായി നിൽക്കുന്ന താരത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ചത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.സൗബിന്റെ ഇന്‍സ്റ്റാഗ്രാം വഴി വാര്‍ത്ത പുറത്ത് വന്നത്. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

soubin shahir

2017 ഡിസംബർ 16 നായിരുന്നു സൗബിന്റേയും കോഴിക്കോട് സ്വദേശിയായ ജാമിയ സഹിറിന്റേയും വിവാഹം കഴിഞ്ഞത്. സഹ സംവിധായകനായി സിനിമയിൽ എത്തുകയും പിന്നീട് ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയുമായിരുന്നു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്ന പ്രേമം എന്ന ചിത്രത്തിലെ പിടി മാഷ് സൗബിന്റെ സിനിമ കരിയർ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. ചിത്രത്തിലെ താരത്തിന്റെ ഓരോ ഡയലോഗും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിൽ വേറൊരും സൗബന്റെ മുഖമാണ് കണ്ടത്.

അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല സംവിധായകൻ എന്ന നിലയിലും സൗബിൻ സൗബിൻ തന്റെ കഴിവ് തെളിയിച്ചിരുന്നു. താരത്തിന്റെ കന്നി സംവിധാന സംരംഭമായ പറവ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. . സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X