ഞങ്ങളുടെ കാര്യം കൂടി നോക്കേണ്ടെ! ലോൺ അടക്കാൻ ഇനിയും കഷ്ടപ്പെടണം, വികാരാധീനനായി സൗബിൻ
മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കാനുളള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നടൻ സൗബിൻ ഷാഹിർ. ഈ ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപ് ഇവിടെ താമസിക്കുന്ന സുഹൃത്തുക്കളോട് അന്വേഷിച്ചിരുന്നു. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതൊക്കെ കണ്ടിട്ടല്ലേ ഒരാൾ വീട് വാങ്ങുന്നത്. ഇനി കുറെ കഷ്ടപ്പെട്ടാൽല മാത്രമേ ഇതിന്റേ ലോൺ അടക്കാൻ പറ്റുള്ളൂ -സൗബിൻ പറഞ്ഞു.

ജീവിതം കടന്നു പോകുന്നത് പ്രതിസന്ധി ഘട്ടത്തിലൂടെ! തിരിച്ചു വരുമെന്ന് ഗായിക അമൃത സുരേഷ്
മാധ്യമങ്ങളിലൂടൊണ് സംഭവം അറിയുന്നത്. അല്ലാതെ നോട്ടീസ് ഒന്നും ലഭിച്ചിരുന്നില്ല. ഞങ്ങളുടെ കാര്യം കൂടി നോക്കേണ്ടെ ? എത്രയധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും വികാരാധീനനായി സൗബിൻ ചോദിക്കുന്നു. സംവിധായകൻ ബ്ലെസി, സൗബിൻ ഷാഹിർ, മേജർ രവി, ആൻ ആഗസ്റ്റീൻ തുടങ്ങിയ പ്രമുഖരും സർക്കാർ നടപടിയുടെ ആഘാതത്തിലാണ്.
നമ്മള്‍ ഇവിടെ താമസിക്കുമ്പൊ മിനിമം ഒരു നോട്ടീസ് എങ്കിലും തരണം. വര്‍ഷങ്ങളായി നികുതി അടയ്ക്കുന്നതല്ലേ? രജിസ്‌ട്രേഷന്‍ ഫീസ് അടച്ചതല്ലേ? നിയമം നടപ്പിലാക്കുന്നവര്‍ ഇവിടെ ജീവിക്കുന്ന ആളുകളെക്കൂടി ഒന്ന് പരിഗണിക്കണം. വെറുതെ എവിടുന്നെങ്കിലും വന്ന് ഫ്‌ളാറ്റ് വാങ്ങിയവരല്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചതിന് ശേഷം നിയമോപദേശം എടുത്തതിന് ശേഷമാണ് ഫ്‌ളാറ്റ് വാങ്ങിയത്. നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ല.'- ബ്ലെസി പറയുന്നു.


Click it and Unblock the Notifications











