വിഖ്യാത ബംഗാളി നടന്‍ സൗമിത്രി ചാറ്റര്‍ജി അന്തരിച്ചു; കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

ബംഗാള്‍ സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. ലോക്ഡൗണ്‍ കാലത്തെ സിനിമാപ്രേമികളുടെ നഷ്ടങ്ങളിലൊന്നായി താരത്തിന്റെ വിയോഗം. ഒക്ടോബര്‍ ആറിനാണ് കൊവിഡ് ബാധിച്ച് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊവിഡ് നെഗറ്റീവായതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിനുള്ളില്‍ വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞിരുന്ന താരം ഇന്ന് ഉച്ചയോടെ അന്തരിക്കുകയായിരുന്നു.

soumitra-chatterjee

അഞ്ച് പതിറ്റാണ്ടിലേറെയായി ബംഗാളി സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത 1995 ല്‍ പുറത്തിറങ്ങിയ സത്യജിത് റേ യുടെ അപൂര്‍ സന്‍സാറിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി വെള്ളിത്തിരയിലെത്തുന്നത്. സത്യജിത് റേ യുടെ തന്നെ 15 സിനിമകളിലും അഭിനയിച്ചിരുന്നു. റേയുടെ സിനിമകളിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് സമിത്ര ശ്രദ്ധേയനാവുന്നത്.

രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാബിബ് ഫാല്‍ക്കെ അവാര്‍ഡും, പത്മഭൂഷണുമൊക്കെ നല്‍കി ആദരിച്ചിരുന്നു. ഇത് മാത്രമല്ല ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്മാര്‍ക്കും നല്‍കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.

More from Filmibeat

Read more about: death മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X