»   » സൂപ്പര്‍ താരമാകണമെന്ന് ഇപ്പോഴേ ആഗ്രഹിക്കേണ്ട, ആദ്യം കഴിവ് തെളിയിക്കൂ..

സൂപ്പര്‍ താരമാകണമെന്ന് ഇപ്പോഴേ ആഗ്രഹിക്കേണ്ട, ആദ്യം കഴിവ് തെളിയിക്കൂ..

Posted By:
Subscribe to Filmibeat Malayalam

2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തില്‍ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രീജിത്ത് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴും നിരവധി വേഷങ്ങളാണ് ശ്രീജിത്തിനെ തേടിയെത്തുന്നത്. അത് മലയാളത്തില്‍ നിന്ന് മാത്രമല്ല, തമിഴില്‍ നിന്നും മികച്ച വേഷങ്ങള്‍ വരുന്നുണ്ട്.

സാധരണ വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന് ശ്രീജിത്ത് പറയുന്നു. അന്യഭാഷയില്‍ നിന്ന് ഒട്ടേറെ വേഷങ്ങള്‍ വരുന്നുണ്ട്. എങ്കിലും നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്- ശ്രീജിത്ത്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജിത്ത് തന്റെ കരിയറിനെ കുറിച്ച് സംസാരിച്ചത്.

സൂപ്പര്‍ താരമാകണമെന്ന് ഇപ്പോഴേ ആഗ്രഹിക്കേണ്ട, ആദ്യം കഴിവ് തെളിയിക്കൂ..

ആകാശവാണിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ശ്രീജിത്ത് അഭിനയിച്ച ചിത്രം. വ്യത്യസ്തമായ വേഷമാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇനിയും കൂടുതല്‍ സെലക്ടീവാകനാണ് താരത്തിന്റെ തീരുമാനം.

സൂപ്പര്‍ താരമാകണമെന്ന് ഇപ്പോഴേ ആഗ്രഹിക്കേണ്ട, ആദ്യം കഴിവ് തെളിയിക്കൂ..

സിനിമയില്‍ വന്ന സമയത്ത് അച്ഛന്‍ ഇങ്ങനെ പറയുമായിരുന്നു. തുടക്കത്തിലെ സൂപ്പര്‍ താരമാകാന്‍ ആഗ്രഹിക്കേണ്ട. ആദ്യം കഴിവ് തെളിയിക്കൂ. അതിന് ശേഷം മതിയെന്ന്. ശ്രീജിത്ത് പറയുന്നു.

സൂപ്പര്‍ താരമാകണമെന്ന് ഇപ്പോഴേ ആഗ്രഹിക്കേണ്ട, ആദ്യം കഴിവ് തെളിയിക്കൂ..

മലയാളം കൂടാതെ തമിഴില്‍ നിന്നും ഒട്ടേറെ വേഷങ്ങള്‍ ഇപ്പോള്‍ തന്നെ തേടി എത്തുന്നുണ്ട്. അതുക്കൊണ്ട് തന്നെ ഇഷ്ടമല്ലാത്ത വേഷങ്ങളാണെങ്കില്‍ അതു വേണ്ടെന്ന് വയ്ക്കാനുള്ള ധൈര്യമുണ്ട്.

സൂപ്പര്‍ താരമാകണമെന്ന് ഇപ്പോഴേ ആഗ്രഹിക്കേണ്ട, ആദ്യം കഴിവ് തെളിയിക്കൂ..

തമിഴില്‍ നിന്ന് അവസരം വരുന്നുണ്ടെങ്കിലും മലയാളത്തില്‍ സജീവമാകാനാണ് തീരുമാനം.

സൂപ്പര്‍ താരമാകണമെന്ന് ഇപ്പോഴേ ആഗ്രഹിക്കേണ്ട, ആദ്യം കഴിവ് തെളിയിക്കൂ..

തമിഴിലെ നാലാമത്തെ ചിത്രമാണ് കഥകളി. ശരവണ വടിവേല്‍ എന്ന പോലീസ് കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഈ കഥപാത്രത്തെ സ്വീകരിച്ചതില്‍ സന്തോഷം തോന്നുന്നുണ്ട്.

സൂപ്പര്‍ താരമാകണമെന്ന് ഇപ്പോഴേ ആഗ്രഹിക്കേണ്ട, ആദ്യം കഴിവ് തെളിയിക്കൂ..

കുഞ്ചാക്കോ ബോബനും ശ്യാമിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് വള്ളിയും തെറ്റി പുള്ളിയും തെറ്റി. ചിത്രത്തിലെ താന്‍ അവതരിപ്പിക്കുന്ന പോത്തന്‍ എന്ന കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

English summary
Actor Sreeji Ravi about his film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam