വിമാനത്തിൽ കയറുന്നതിനിടെ ദേഹാസ്വസ്ഥ്യം! നടൻ ശ്രീനിവാസൻ ആശുപത്രിയിൽ
നടൻ ശ്രീനിവാസൻ ആശുപത്രിയിൽ. ദേഹാസ്വസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. കൊച്ചിയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുന്നതിനു വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം.

സ്പൈസ് ജെറ്റിൽ ചെന്നൈക്ക് പോകാനായി പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ പ്രവേശിക്കുന്നതിനിടെയായിരുന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ താരത്തെ അങ്കമാലിയിലെ എല്‍ എഫ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.നേരത്തെ മുതൽ ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസൻ. താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
ഡബ്ബിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ താരം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡബ്ബിംങ്ങിനായി ലാൽ മീഡിയയിൽ എത്തിയപ്പോഴായിരുന്നു അന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് വീണ്ടും ഷട്ടിങ്ങിൽ സജീവമാകുകയായിരുന്നു


Click it and Unblock the Notifications











