മമ്മൂട്ടി നോ എന്ന് അലറി വിളിച്ചതോടെ രാഷ്ട്രപതി പേടിച്ച് പോയി! തീവ്രവാദിയാണെന്ന് കരുതിക്കാണും- ശ്രീനിവാസന്‍

നടന്‍ എന്നതിലുപരി തിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണ് ശ്രീനിവാസന്‍. മാത്രമല്ല നര്‍മ്മത്തിലൂടെ സംസാരിക്കുന്ന താരത്തെ ആരാധകര്‍ക്കും വലിയ ഇഷ്ടമാണ്. അസുഖബാധിതനായതിനെ തുടര്‍ന്ന് ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി വിശ്രമത്തിലായിരുന്ന താരം വീണ്ടും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സീക്രട്ട് എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചടങ്ങിലും ശ്രീനിവാസന്‍ പങ്കെടുത്തിരുന്നു. തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ഈ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീനിവാസന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

mammootty-sreenivasan

അതേ സമയം ഈ സിനിമ സംവിധാനം ചെയ്യാന്‍ തനിക്ക് ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകളിലുള്ള വിശ്വാസത്തിലാണ് സീക്രട്ട് ഒരുങ്ങുന്നതെന്നും വേദിയില്‍ സംസാരിക്കവേ എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. ഇതിന് മറുപടിയായി മമ്മൂട്ടിയെ കുറിച്ച് പണ്ട് നടന്നൊരു രസകരമായ സംഭവമാണ് ശ്രീനിവാസന്‍ ഓര്‍ത്തെടുത്തത്.

ദേശീയ പുരസ്‌കാര വേദിയില്‍ വച്ച് അന്നത്തെ രാഷ്ട്രപ്രതിയായ കെ ആര്‍ നാരായണനെ മമ്മൂട്ടി ഞെട്ടിച്ചെന്നും അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തനിക്ക് തന്നെ തോന്നി പോയെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. അന്ന് രാഷ്ട്രപ്രതിയോട് മമ്മൂട്ടി പറഞ്ഞതെന്താണെന്ന് മനസിലായില്ലെങ്കിലും അദ്ദേഹം പറയാന്‍ സാധ്യതയുള്ളതെന്താണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

'ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വര്‍ഷം മമ്മൂട്ടിക്കും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അവാര്‍ഡ്.
സ്വീകരിക്കുന്നതിന്റെ തലേ ദിവസം പ്രസിഡന്റിന്റെ കയ്യില്‍ നിന്നും പുരസ്‌കാരം വാങ്ങുന്നതിന്റെ റിഹേഴ്‌സല്‍ ഉണ്ടാകാറുണ്ട്. എങ്ങനെ ചെല്ലണം, അനാവശ്യ സംസാരം ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങള്‍ ആ റിഹേഴ്‌സലില്‍ പുരസ്‌കാര ജേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കും.

പിറ്റേന്ന് പുരസ്‌കാര ദാനച്ചടങ്ങില്‍ ജേതാക്കളെക്കുറിച്ച് അവതാരക സംസാരിക്കും. അങ്ങനെ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്ന സമയം അവതാരക പറഞ്ഞു ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന്. അതുകേട്ട മമ്മൂട്ടി നോ എന്ന് ഉറക്കെ അലറി വിളിച്ചു. തനിക്ക് മൂന്നാമത്തെ തവണയാണ് ഈ പുരസ്‌കാരം ലഭിക്കുന്നതെന്ന് പറഞ്ഞാണ് മമ്മൂട്ടി സീറ്റില്‍ ഇരുന്നത്.

mammootty-sreenivasan

കെ.ആര്‍ നാരായണന്‍ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അദ്ദേഹം ഈ അലര്‍ച്ച കേട്ട് പേടിച്ചു പോയി. വല്ല തീവ്രവാദി ആക്രമണവുമാണോ എന്ന് അദ്ദേഹം ഭയന്നു കാണും. പിന്നീട് പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ പ്രസിഡന്റ് മമ്മൂട്ടിയോട് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്നെങ്ങാനും ആയിരിക്കണം ആ പറഞ്ഞത്. ഞാന്‍ കേട്ടില്ല, പക്ഷേ സോറി സര്‍ എന്ന് മമ്മൂട്ടി പറഞ്ഞതായി എനിക്ക് തോന്നി.

മൂന്ന് തവണ എന്നതിന് പകരം രണ്ട് തവണ എന്ന് പറഞ്ഞതിന് ഇത്രയും ഒച്ച വെക്കണമായിരുന്നുവോ എന്നാണ് എന്റെ സംശയം. അതുകൊണ്ട് അദ്ദേഹം സ്വാമിയെ ഉപദേശിച്ച എല്ലാ ഉപദേശവും കേള്‍ക്കണമായിരുന്നുവോ എന്നാണ് എന്റെ സംശയമെന്നും,' ശ്രീനിവാസന്‍ പറയുന്നു.

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റായി മാറിയ സിബിഐ സീരിസിലുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയാണ് എസ് എന്‍ സ്വാമി തരംഗമാവുന്നത്. മോട്ടിവേഷണല്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിലൂടെ എസ് എന്‍ സ്വാമി ആദ്യമായി സംവിധായകനാവുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനത്തിന് പുറമേ എസ് എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദാണ് നിര്‍മാണം. സംഗീത സംവിധാനം ജേക്‌സ് ബിജോയാണ്. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Read more about: sreenivasan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X