twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരിച്ചുവെന്ന് പ്രചരണം; നടന്‍ ശ്രീരാമന്റെ കിടിലന്‍ പ്രതികരണത്തില്‍ അമ്പരന്ന് സോഷ്യല്‍ മീഡിയ

    By Rajesh Mc
    |

    കൊച്ചി: സിനിമാ താരങ്ങളെയും സെലിബ്രിറ്റികളെയുമൊക്കെ സോഷ്യല്‍ മീഡിയവഴി അധിക്ഷേപിക്കുന്നത് സാധാരണമായിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഒട്ടേറെ നടീനടന്മാരെ കൊലപ്പെടുത്തുന്നതും പുതുമയല്ലാത്ത കാര്യമായി മാറി. നടന്‍ ശ്രീരാമനാണ് സോഷ്യല്‍ മീഡിയയുടെ വ്യാജ പ്രചരണത്തിന് ഇരയായ ഒടുവിലത്തെ നടന്‍.

    ശ്രീരാമന്‍ മരിച്ചതായാണ് വാട്‌സ്ആപ്പ് വഴിയും മറ്റു സോഷ്യല്‍ മീഡിയകള്‍ വഴിയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെ നടന്‍തന്നെ ഇതേക്കുറിച്ച് പ്രതികരണവുമായി രംഗതെത്തി. നമ്മള്‍ മരിച്ചിട്ടില്ല എന്ന സത്യത്തിന് വലിയ പ്രസക്തിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ജനമാണ് മരിച്ചു എന്നു പറയുന്നത്. അതിനോട് തര്‍ക്കിക്കാന്‍ ശ്രമിക്കാതെ അത് ആസ്വദിക്കുകയാണ് താനെന്നും നടന്‍ പറഞ്ഞു.

    sreeraman

    ഇത്തരം പ്രചരണങ്ങള്‍ക്ക് നിയമനടപടിയൊന്നും സ്വീകരിക്കുന്നതില്‍ അര്‍ഥമില്ല. അതില്‍ തനിക്ക് താത്പര്യവുമില്ല. ഇത് ജനാധിപത്യ സമൂഹമാണ്. അവിടെ ജനങ്ങള്‍ പറയുന്നതിനാണ് പ്രസക്തി. മരിച്ചു എന്ന് സമ്മതിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ല. മരിച്ചാല്‍തന്നെ ചില സ്‌നേഹിതന്മാര്‍ക്ക് ദു:ഖമുണ്ടാകുമെന്നതൊഴിച്ചാല്‍ മറ്റു പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    മരിക്കുന്നതുവരെ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയാണ് ആഗ്രഹം. മരണഭയം ഒക്കെ മാറിക്കഴിഞ്ഞു. ഇപ്പോഴത്തെ വ്യജ പ്രചരണം ആസ്വദിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അതിലൂടെ സന്തോഷം ലഭിക്കുന്നുണ്ടാകും. ഇല്ലെങ്കില്‍ അവര്‍ക്ക് മറ്റെന്തെങ്കിലും ചെയ്യാമെന്നും നടന്‍ പറഞ്ഞു.

    English summary
    fake death news against actor sreeraman in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X