നടൻ ശ്രീശാന്തിനെ ശ്രീ റെഡ്ഡിയും സംഘവും ചേർന്ന് മർദിച്ചു!! സംഭവം യുവനടിയെ അക്രമിച്ചതിന്
സംഭവത്തിൽ ശ്രീക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
തെലുങ്ക് സിനിമയിൽ പെൺകുട്ടികൾ നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ച് മുഖം നോക്കാതെ തുറന്നടിച്ച താരമാണ് ശ്രീ റെഡ്ഡി. ടോളിവുഡിൽ നടക്കുന്ന കൊള്ളരുതായ്മകൾ വളരെ ധൈര്യ പൂർവ്വം സമൂഹത്തിനു മുന്നിൽ തുറന്നടിച്ച താരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ശ്രീയുടെ വെളിപ്പെടുത്തൽ ടോളിവുഡിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. കാസ്റ്റിംഗ് കൗച്ചിനെതിരേയും പ്രേക്ഷകരുടെ പ്രിയ താരങ്ങളായ പലരുടേയും പൊഴിമുഖം താരം പകൽ വെളിച്ചത്തിൽ തുറന്നു കാട്ടിരുന്നു.
ഇപ്പോഴിത താരത്തെ ചുറ്റിപ്പറ്റി പുതിയ വിവാദം തലപൊക്കിയിരിക്കുകയാണ്. പോലീസ് സ്റ്റേഷനിൽവെച്ച് യുവനടൻ ശ്രീശാന്തിനെ ശ്രീയും സംഘവും ചേർന്ന് മർദ്ദിച്ചു. സംഭവത്തിൽ ശ്രീക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബഞ്ചാര ഹിൽസ് പോലീസാണ് നടിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നടൻ പീഡിപ്പിച്ചതായി പരാതി
തെലുങ്ക് യുവനടൻ ശ്രീശാന്ത് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് തെലുങ്ക് ജൂനിയർ ആർട്ടിസ്റ്റ് പോലീസിൽ പരാതി നൽകിയിരുന്നു. നടിയുടെ പരാതിയെ തുടർന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ നടിയ്ക്കൊപ്പം പരാതി നൽകാനെത്തിയ ശ്രീറെഡ്ഡിയും സംഘവും പോലീസിന്റെ മുന്നിൽവച്ച് താരത്തെ മർദ്ദിക്കുകയായിരുന്നു. പോലീസിനെ കൃത്യനിർവഹണത്തിൽ നിന്ന് തടസ്സപ്പെടുത്തിയതിനാണ് ശ്രീയ്ക്കെതിരെ കേസെടുത്തത്.

വിരൽ ചൂണ്ടുന്നത് താരങ്ങളുടെ നേരെ
ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾ തെലുങ്ക് സിനിമ മേഖലയെ ഏറെ പിടിച്ച് ഉലച്ചിരുന്നു, സൂപ്പർ താരങ്ങൾക്ക് നേരെയാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സംവിധായകനും നടനുമായ ശേഖർ കമ്മൂല, നടൻ നാനി, ഗായകൻ ശ്രീറാം, അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥകൃത്തുമായ ശിവ കൊർത്തല എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് താരം ഉന്നയിച്ചത്. ശ്രീയുടെ വെളിപ്പെടുത്തലിനു പിന്നാലെ സിനിമ ലോകത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

നാനിയ്ക്കെതിരെ ലൈംഗികാരോപണം
തെലുങ്ക് സൂപ്പർ താരം നാനിയ്ക്കെതിരെ ലൈംഗികാരോപണവുമായി താരം കഴിഞ്‍ ദിവസം രംഗത്തെത്തിയിരുന്നു. താരം നിരവധി പെൺക്കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ഇപ്പേഴും ഒരു പെൺകുട്ടി ഇയാളുടെ ക്രൂരത കാരണം കണ്ണീര് കുടിക്കുകയാണെന്നും ശ്രീ പറഞ്ഞു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും നാനി അഭിനയിച്ചു തകർക്കുകയാണെന്നും കഴിഞ്ഞ ദിവസം ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. ഇത് ഞെട്ടലോടെയാണ് ടോളിവുഡ് കേട്ടത്.

ചാൻസ് വേണമെങ്കിൽ നഗ്ന വീഡിയോ
തെലുങ്ക് സിനിമ ലോകത്തെ കുറിച്ച് അത്ര നല്ല കഥകളല്ല പുറത്തു വരുന്നത്. പ്രമുഖ നിർമ്മാതാക്കളെ കുറിച്ചും താരങ്ങളെ കുറിച്ചും നിരവധി കഥകളാണ് പുറത്തു വരുന്നത്. പല സംവിധായകൻമാരും നിർമ്മാതാക്കളും ജൂനിയർ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നുള്ള ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലാണ് പ്രശ്നങ്ങൾക്ക് തുടക്കം. കൂടാതെ പലരു തന്നോട് നഗ്നവീഡിയോയും ചിത്രങ്ങളും ചോദിച്ച് എത്താറുണ്ടെന്നും ഇവർ സിനിമകൾ ഓഫർ നൽകുമെന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഇത് ഓഫറായി തന്നെ ഒതുങ്ങുക മാത്രമാണ് ചെയ്യാറുളളതെന്നും താരം വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications