twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് കണ്ട് ഞാന്‍ പണം കൊടുക്കാനുളള സുഹൃത്തുക്കള്‍ എന്നെ വിളിക്കരുത്! നടന്‍ സുബീഷിന്റെ പോസ്റ്റ് വൈറല്‍

    By Midhun Raj
    |

    സഹനടനായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സുബീഷ്. ചെറിയ വേഷങ്ങളിലാണ് പ്രേക്ഷകര്‍ സുബീഷിനെ കൂടുതലായി കണ്ടത്. നടന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്ക് ടിവി നല്‍കിയിരിക്കുകയാണ് താരം. കയ്യില്‍ പണമുണ്ടായിട്ട് ചെയ്യുന്നതല്ലെന്നും വിദേശത്തുളള ഒരു സുഹൃത്തുമായി ചേര്‍ന്നാണ് താനിത് നല്‍കുന്നതെന്നും സുബീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

    Subish sudhi

    സുബീഷിന്റെ വാക്കുകളിലേക്ക്: ഞാന്‍ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്. പ്രവാസിയായ അച്ഛന്റെ പൈസ മാറാന്‍ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂര്‍ ടൗണില്‍ വന്ന് മസാല ദോശയോ അല്ലെങ്കില്‍ പൊറോട്ടയോ ബിഫോ കഴിക്കുന്നതാണ് എന്റെ ജീവിതത്തില്‍ ഒരു കാലത്തെ ഏറ്റവും വലിയ ആര്‍ഭാടം.

    ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സുമുണ്ടോയെന്ന് ആരാധകന്‍! സുപ്രിയയുടെ മറുപടി വൈറല്‍ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സുമുണ്ടോയെന്ന് ആരാധകന്‍! സുപ്രിയയുടെ മറുപടി വൈറല്‍

    ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളില്‍ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികള്‍ ഞാന്‍ കഴിക്കുന്ന ബീഫും പൊറോട്ടയും കഴിക്കുന്ന കണ്ടിട്ടുണ്ട്. തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്. എന്നെക്കൊണ്ട് നടത്താവുന്ന രീതിയില്‍ ഞാന്‍ ചെയ്യാറുമുണ്ട്. സമൂഹത്തില്‍ എല്ലാവരും ഒരേ അവസ്ഥയില്‍ ജീവിക്കണം എന്നു ചിന്തിക്കുന ഒരാളാണ് ഞാന്‍.

    പ്രിയാമണിക്ക് റാണ ദഗുബതി നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്! ഏറ്റെടുത്ത് ആരാധകര്‍പ്രിയാമണിക്ക് റാണ ദഗുബതി നല്‍കിയ പിറന്നാള്‍ സര്‍പ്രൈസ്! ഏറ്റെടുത്ത് ആരാധകര്‍

    അതാണ് ടിവിയില്ലാതെ, ടാബ് ഇല്ലാതെ പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ കയ്യില്‍ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി ഡിവെെഎഫ്ഐ ടിവി
    ചലഞ്ചിന്റെ ഭാഗമായി ഒരു ടിവി നല്‍കാന്‍ തീരുമാനിച്ചത്. അതു ഇന്ന് ഡിവെെഎഫ്ഐയെ ഏല്‍പ്പിച്ചു. ഡിവെെഎഫ്ഐ അത് അര്‍ഹതയുള്ള കൈകളില്‍ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.

    ടിവിയില്ലാതെ തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി മടങ്ങിയ ദേവികക്ക് ആദരാഞ്ജലികള്‍. സുബീഷ് ഫേസ്ബുക്കില്‍ കുറിച്ചു. സുബീഷിന് പുറമെ കഴിഞ്ഞ ദിവസം ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളും പാവപ്പെട്ട കുട്ടികള്‍ക്ക് ടിവി നല്‍കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു.

    ബാലകൃഷ്ണനും മത്തായിച്ചേട്ടനും വീണ്ടും! കുടുംബത്തിനൊപ്പം സായികുമാറിന്റെ ടിക്ക് ടോക്ക് വീഡിയോബാലകൃഷ്ണനും മത്തായിച്ചേട്ടനും വീണ്ടും! കുടുംബത്തിനൊപ്പം സായികുമാറിന്റെ ടിക്ക് ടോക്ക് വീഡിയോ

    Read more about: coronavirus
    English summary
    Actor Subish Sudhi Distributed Televisions to poor students During online class time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X