താടി നീട്ടി വളർത്തി വേറിട്ട ഗെറ്റപ്പിൽ സുദേവ് നായർ!! താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി...
നയകനായി കൊളളട്ടേ അല്ലെങ്കിൽ വില്ലനാകട്ടെ ഏത് കഥാപാത്രവും അതിന്റേതായ മികവിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന നടനാണ് സുദേവ് നായർ. വേറിട്ട അഭിനയ ശൈലിയിലൂടെ മലയാളി സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ഇനി താരത്തിന് കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുട ഇടയിൽ തന്റെതായ സ്ഥാനം കണ്ടെത്തുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും അതിന്റെ ഗെറ്റപ്പുകളെ കുറിച്ചുമൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. നീണ്ട താടിയിൽ കണ്ണിൽ ലൈൻസ് ധരിച്ച് വേറിട്ട ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്. പുതിയ ഗെറ്റപ്പ് കണ്ടിട്ട് വില്ലൻ കഥാപാത്രവുമായിട്ടാണ് താരം ഇക്കുറി എത്തുന്നത്.
ശരീരം സംരംക്ഷിക്കുന്ന നടന്മാരുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന താരമാണ് സുദേവ് നായർ. താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങളും ജിമ്മിലെ ചിത്രങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. വയറ് ചാടി വണ്ണം കൂടിയ ഒരു ചിത്രം കുറച്ച് മാസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ചിരുന്നു.ഫിറ്റ്നസ്സിനു വേണ്ടി എന്ത് കഷ്ടപ്പാടും സാഹിക്കുന്ന താരത്തിന് ഇതെന്തു പറ്റിയെന്നാണ് അന്ന് ആരാധകർ ചോദിച്ചത്. ആ ചിത്രം കണ്ട് ഞെട്ടി നിന്ന പ്രേക്ഷകരെ ഒരിക്കൽ കൂടി ഞെട്ടിപ്പിച്ചിരിക്കുകയാണ് പുതിയ ചിത്രം. എന്തായാലും താരം വില്ലനായി എത്തുന്ന ചിത്രം കലക്കും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications