പുരസ്‌കാരം കിട്ടിയതൊന്നും പോര..സുദേവിന് വലിയൊരു മോഹമുണ്ട്,അതിമോഹമാണോ അത് ?
മികച്ച നടനെന്നുള്ള അംഗീകാരം ലഭിച്ച സുദേവ് നായര്‍ക്ക് വലിയ..വലിയ ആഗ്രഹങ്ങള്‍ ബാക്കി കിടക്കുന്നുണ്ട്. പുരസ്‌കാരം കിട്ടിയതിലൊക്കെ സന്തോഷം തന്നെ. എന്നാല്‍ സുദേവിന്റെ സ്വപ്‌നങ്ങള്‍ ഇതൊന്നുമല്ലായിരുന്നു. മലയാള സിനിമയുടെ അഭിമാന താരം മോഹന്‍ലാലിനൊപ്പം അഭിനയിക്കണം എന്നാണ് സുദേവിന്റെ ആഗ്രഹം.
അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ചെറിയ വേഷം കിട്ടിയാലും സ്വീകരിക്കാന്‍ സുദേവ് ഒരുക്കമാണ്. മോഹന്‍ലാലിന്റെ വലിയ ആരാധകനാണ് സുദേവ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് ലാലേട്ടനൊപ്പം അഭിനയിക്കുക എന്നാണ് സുദേവ് പറഞ്ഞത്.

ലാലേട്ടനു കിട്ടിയ അഭിനയകഴിവ് ദൈവികമാണെന്നും സുദേവ് പറയുന്നു. എന്റെ ആഗ്രഹം സാധിച്ചാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരിക്കും അത്. ലാലേട്ടനെ വാനോളം പുകഴ്ത്തുമ്പോള്‍ തമിഴ് മന്നന്‍ കമലഹാസനെക്കുറിച്ച് പറയാനും സുദേവ് മറന്നില്ല. എല്ലാ തലങ്ങളെക്കുറിച്ചും നന്നായി അറിയാവുന്ന ഒരാളാണ് കമല്‍ സാറെന്നും താരം പറഞ്ഞു.
സ്വവര്‍ഗാനുരാഗികളുടെ കഥ പറഞ്ഞ മൈ ലൈഫ് പാര്‍ട്‌നറിലെ അഭിനയത്തിനാണ് സുദേവിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. പൃഥ്വിരാജ് നായകനാകുന്ന അനാര്‍ക്കലിയാണ് സുദേവിന്റെ വരാനിരിക്കുന്ന ചിത്രം.


Click it and Unblock the Notifications