twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടലിന്‍റെ ഒരുഭാഗം മുറിച്ച് മാറ്റി, കാന്‍സറായിരുന്നുവെന്ന് സുധീര്‍, ചിരിച്ചുകൊണ്ട് നേരിടാമെന്ന് നടന്‍

    |

    വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് സുധീര്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് അദ്ദേഹം. തനിക്ക് അര്‍ബുദ രോഗം ബാധിച്ചുവെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയെന്നും താരം പറയുന്നു.

    ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുധീര്‍ താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. നിരവധി പേരാണ് താരത്തിന്‍റെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് എത്തിയിട്ടുള്ളത്. ഈ മനോധൈര്യമാണ് വേണ്ടത്. ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങള്‍ക്കൊപ്പമുണ്ട്. ഒന്നും സംഭവിക്കില്ല, ശക്തനായി തിരിച്ചുവരാനാവുമെന്നുമായിരുന്നു കമന്‍റുകള്‍. സുധീറിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

    സുധീറിന്‍റെ കുറിപ്പ്

    സുധീറിന്‍റെ കുറിപ്പ്

    ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്... എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.
    തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു.

    സുധീറിന്‍റെ കുറിപ്പ്

    സുധീറിന്‍റെ കുറിപ്പ്

    ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു...ജനുവരി 11 ന് surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,...25 ന് stitch എടുത്തു.

    സുധീറിന്‍റെ കുറിപ്പ്

    സുധീറിന്‍റെ കുറിപ്പ്

    chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു. എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു.
    പോട്ടെ പുല്ല് ...വരുന്നത് വരുന്നിടത്തുവച്ച് കാണാം ...ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെയെന്നുമായിരുന്നു സുധീര്‍ കുറിച്ചത്.

    Recommended Video

    സുധിർ റൂമി വിശേഷങ്ങൾ പങ്കുവക്കുന്നു | Anjaampathira | Psycho Simon | FilmiBeat Malayalam
    ടെന്‍ഷന്‍ വേണ്ട

    ടെന്‍ഷന്‍ വേണ്ട

    ഇതിനെയൊക്കെ ഒരു fever വന്നു പോകുന്ന ലാഘവത്തിൽ കണ്ടാൽ മതി.... Speedy recover. ഒരു ടെൻഷനും വേണ്ട . എല്ലാരുടെയും പ്രാർഥന കൂടെ ഉണ്ട് ..വീണ്ടും കരുത്തോടെ മലയാള സിനിമയിൽ sudheerettan ഉണ്ടാവും...നിരാശപ്പെടരുത് ധൈര്യമായിരിക്കുക...
    അനിഷ്ടമായതൊന്നും സംഭവിക്കില്ല... ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാവും.....സിനിമയിൽ വില്ലൻ ആയിരുന്നെങ്കിലും ജീവിതത്തിൽ sir "നായകൻ"ആണ്. പോട്ടെ പുല്ല്.. നിങ്ങള് വില്ലൻ അല്ലേ.... ഏത് നായകനെയും അടിച്ച് ഓടിക്കുന്ന വില്ലൻ.. ആ നിങ്ങളെ അടിച്ച് തോൽപ്പിക്കാൻ ഏത് ക്യാൻസർ.. നിങ വിജയിക്കും ബ്രോയെന്നായിരുന്നു കമന്‍റുകള്‍.

    Read more about: sudheer സുധീര്‍
    English summary
    Actor Sudheer about his health condition, back in busy schedule, latest writeup went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X