ഇതാണ് സുധീഷിന്റെ ഭാര്യയും മകനും
കിണ്ടി, കിണ്ടി, കിണ്ടി...എന്ന് കേള്‍ക്കുമ്പോള്‍ മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖം സുധീഷിന്റെയായിരിക്കും. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം മാത്രമല്ല, പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ നീളുന്ന ജനറേഷനൊപ്പവും സന്തതസഹചാരിയായി സുധീഷുണ്ടായിരുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഇപ്പോള്‍ ചുരുക്കം ചില സിനിമകളില്‍ മാത്രം മിന്നിമറയുന്ന സുധീഷിന് തുടക്കകാലത്ത് നല്ല ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ സുധീഷിന്റെ കുടുംബ ചരിത്രത്തിലേക്കോ സിനിമാ കരിയറിലേക്കോ പ്രേക്ഷകര്‍ ശ്രദ്ധിച്ചതേയില്ല.

ഇതാണ് സുധീഷിന്റെ ഭാര്യയും മകനും. 2005 മാര്‍ച്ച് മുപ്പതിനാണ് സുധീഷും ധന്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. രുദ്രാക്ഷ എന്നാണ് ഏക മകന്റെ പേര്. സുധാകരന്‍ നായരുടെയും സൂര്യ പ്രഭയുടെയും ഏക മകനാണ് സുധീഷ്.
1979 ല്‍ ഓര്‍മയില്‍ നീമാത്രം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സുധീഷിന്റെ അരങ്ങേറ്റം. പിന്നീട് അനന്തരം, വേനല്‍ കിനാവുകള്‍, ആധാരം, സമൂഹം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് പിടിച്ചുകയറി. വല്ല്യേട്ടന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധേയമാണ്. 2013 ല്‍ പുറത്തിറങ്ങിയ ഒറീസ എന്ന ചിത്രത്തിലാണ് ഒടുവില്‍ വേഷമിട്ടത്.


Click it and Unblock the Notifications











