മമ്മൂക്കയില്‍ ഇഷ്ടപ്പെടാത്ത കാര്യം പറഞ്ഞ് നടന്‍ സൂധിഷ്, മെഗാസ്റ്റാറിനെ കുറിച്ച് നടന്‍

By Midhun Raj

മലയാളത്തില്‍ സഹനടനായുളള വേഷങ്ങളില്‍ തിളങ്ങിയ താരങ്ങങ്ങളില്‍ ഒരാളാണ് നടന്‍ സുധീഷ്. വര്‍ഷങ്ങളായി സിനിമയിലുളള താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം എല്ലാം സുധീഷ് അഭിനയിച്ചിരുന്നു. 1984ല്‍ പുറത്തിറങ്ങിയ ആശംസകളോടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‌റെ സിനിമാ അരങ്ങേറ്റം. സിനിമയില്‍ ഇപ്പോഴും സജീവമായ സുധീഷിന്റെതായി കപ്പേള എന്ന ചിത്രമാണ് എറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്.

ബിഗ് ബോസ് താരം ഒവിയയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, നടിയുടെ ഫോട്ടോസ് കാണാം

കുഞ്ചാക്കോ ബോബനും ശാലിനിയും ഒന്നിച്ച അനിയത്തി പ്രാവിലെ സുധീഷിന്‌റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളിലാണ് സുധീഷ് എത്തിയത്. മമ്മൂക്കയെ കുറിച്ചുളള ഒരു ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്

റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍ താരത്തെ കുറിച്ച് സുധീഷ് മനസുതുറന്നത്. മമ്മൂട്ടിയില്‍ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍ എന്താണെന്നുളള ചോദ്യത്തിനായിരുന്നു സുധീഷ് മറുപടി നല്‍കിയത്. ഇഷ്ടപ്പെട്ടത് ഒരുപാടുണ്ട്. അദ്ദേഹത്തിന്‌റെ അഭിനയം വളരെ ഇഷ്ടമാണ്, ഇഷ്ടപ്പെടാത്തത് അദ്ദേഹം എന്നെ എല്ലാ പടത്തിലും വിളിക്കുന്നില്ല.

അതുകൊണ്ട് ഇഷ്ടമല്ല എന്ന രസകരമായ

അതുകൊണ്ട് ഇഷ്ടമല്ല എന്ന രസകരമായ മറുപടിയാണ് സുധീഷ് നല്‍കിയത്. അതേസമയം മമ്മൂട്ടി നായകനായ മുദ്ര എന്ന ചിത്രത്തിലെ സുധീഷിന്‌റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1989ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് 1991ല്‍ പുറത്തിറങ്ങിയ വേനല്‍ കിനാവുകള്‍ എന്ന സിനിമയിലെ നായകവേഷവും സുധീഷിന്‌റെ അഭിനയജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറി.

ഒരുകാലത്ത് നായകന്‌റെ കൂട്ടുകാരന്‍

ഒരുകാലത്ത് നായകന്‌റെ കൂട്ടുകാരന്‍ വേഷങ്ങളിലായിരുന്നു സുധീഷ് മലയാളത്തില്‍ സജീവമായിരുന്നത്. മോളിവുഡില്‍ നിലവില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് നടന്‍ ഇന്‍ഡസ്ട്രിയില്‍ തുടരുന്നത്. കഴിഞ്ഞ വര്‍ഷം ചാക്കോച്ചന്‌റെ ബ്ലോക്ക്ബസ്റ്ററായ അഞ്ചാം പാതിരയില്‍ ഒരു ചെറിയ വേഷത്തില്‍ സുധീഷും അഭിനയിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം തന്നെയാണ് നേടിയത്.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
സീരിയസ് റോളുകളിലും ഹാസ്യ

സീരിയസ് റോളുകളിലും ഹാസ്യ വേഷങ്ങളിലുമെല്ലാം നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിച്ചിത്രത്താഴ് പോലുളള സിനിമകളിലെ സുധീഷിന്‌റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീനിലൂടെയും നടന്‍ എത്തിയിരുന്നു. സുധീഷിന് പിന്നാലെ മകനും സിനിമയിലെത്തിയിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെയായിരുന്നു സുധീഷിന്‌റെ മകന്‍ രുദ്രാക്ഷ് നായരുടെ അരങ്ങേറ്റം. സുധീഷും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തിയിരുന്നു.

Read more about: mammootty sudheesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X