ഞാൻ മദ്യപിക്കില്ല!! അനിയനെ തല്ലുന്നത് കണ്ട് ഇറങ്ങി ചെന്നു, വെളിപ്പെടുത്തലുമായി നടൻ സുധീർ

ഞാൻ മദ്യപിക്കില്ല

മദ്യപിച്ച് ബാറിനു മുന്നിൽ തല്ലുണ്ടാക്കിയെന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ സുധീർ രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയെ കുഖറിച്ച് പറയാനാണ് താൻ ലൈവിൽ എത്തിയിരിക്കുന്നത്. ഞാൻ മദ്യപിക്കാറില്ല. ഞാൻ ശരീരത്തെ സ്നേഹിക്കുന്ന വ്യക്തിയാണ്.

sudheer

ഒരു ദിവസം അഞ്ച് മണിക്കൂറോളം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ആളാണ്. കണിച്ചികുളങ്ങരക്കാരനായ ഞാൻ സുഹൃത്തുക്കൾക്കൊപ്പം ഒരു ചടങ്ങിനായി പോകുകയായിരുന്നെന്നും സുധീർ പറർഞ്ഞു. അപ്പോൾ നടു റോഡിൽ ഒരാൾ വണ്ടിയ്ക്ക് കുറുകെ നിൽക്കുകയാണ് .എത്ര ഹോണടിച്ചിട്ടും മാറുന്നില്ല. ഒടുവിൽ ഇയാളെ പിടിച്ചു മാറ്റാൻ സുഹൃത്തുക്കൾ ഇറങ്ങി ചെന്നും. ഇയാൾ മദ്യപിച്ച് അസഭ്യ വർഷം പറയാൻ തുടങ്ങി. . മദ്യപിച്ചെത്തിയ ആള്‍ക്കൊപ്പവും കുറേപേര്‍ ചേര്‍ന്നു. പിന്നീട് ഉന്തും തള്ളുമായി. അപ്പുറത്ത് പോലീസും നിന്നിരുന്നു. പോലീസ് സ്‌റ്റേഷനിലേക്കും വിളിച്ചു.

പിന്നീട് നോക്കുമ്പോൾ വസ്ത്രം പോലുമില്ലാതെ നിൽക്കുന്ന എന്റെ അനിയനെ ആളുകൾ ചേർന്ന് തല്ലി ചതയ്ക്കുന്നതാണ്. എമ്‍റെ കൂടപിറപ്പിനെ ഉപദ്രവിക്കുന്നത് കണ്ട് ഒരു സെലിബ്രിറ്റി എന്ന നിലയിൽ നോക്കി നിൽക്കാൻ താൻ അത്ര ചീപ്പല്ല.പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നെ ഉപദ്രവിച്ചപ്പോള്‍ തിരിച്ചും. ഞാന്‍ മദ്യപിച്ചിരുന്നെങ്കില്‍ പോലീസുകാര്‍ എന്റെ മെഡിക്കല്‍ ചെക്കപ്പ് എടുക്കില്ലേ. സിനിമയിലും സീരിയലിലും എത്തുന്നതിനു മുമ്പു തന്നെ ഞാനൊരു സാധാരണ മനുഷ്യനാണ്. എത്ര ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചാലും എന്നെ മനസിലാക്കുന്ന രണ്ടു പേരെങ്കിലുംഉണ്ടാകുമെന്നാണ് പ്രതീക്ഷയും പങ്കുവെയ്ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X