ലാലേട്ടന്‌റെയും മമ്മൂക്കയുടെയും മകനായി അഭിനയിക്കണം, ആഗ്രഹം പങ്കുവെച്ച് നടന്‍ സുമേഷ് മൂര്‍

By Midhun Raj

കള എന്ന ചിത്രത്തിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നടന്‍ സുമേഷ് മൂര്‍. രോഹിത് വിഎസ് സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോ തോമസിനൊപ്പം മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുളള സുമേഷ് മൂറിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായ വേഷമാണ് കളയിലേത്. തിയ്യേറ്റര്‍ റിലീസിനേക്കാള്‍ ഒടിടിയില്‍ എത്തിയ ശേഷമാണ് കള സിനിമ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതേസമയം ലാലേട്ടന്‌റെയും മമ്മൂക്കയുടെയും കൂടെ അവസരം കിട്ടുകയാണെങ്കില്‍ ഏത് കഥാപാത്രം ചെയ്യാനായിരിക്കും ഇഷ്ടം എന്ന ചോദ്യത്തിന് സുമേഷ് മൂര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

sumeshmoor-

കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഒപ്പം നില്‍ക്കുന്നതാണോ, അതോ ഓപ്പോസിറ്റ് നില്‍ക്കുന്നതാണോ ഇഷ്ടം എന്നാണ് മൂറിനോട് ചോദിച്ചത്. ഇതിന് മറുപടിയായി 'അയ്യപ്പന്‌റെ ജനനം ഇല്ലെ, ശിവനും മഹാവിഷ്ണുവിന്‌റെ മോഹിനിയും സംഗമിച്ചിട്ട്. അത് പോലെ മമ്മൂക്കയുടേം
ലാലേട്ടന്‌റെം മോനായിട്ട് ഞാന്‍ ജനിച്ചോട്ടെ' എന്ന് ചിരിയോടെ സുമേഷ് മൂര്‍ പറഞ്ഞു.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, ഫോട്ടോസ് കാണാം

Recommended Video

Kala Movie Theatre Response | FilmiBeat Malayalam

'അല്ലാതെ ഞാന്‍ എന്ത് പറയാനാ. എനിക്ക് അവരുടെ കൂടെ എന്ത് കിട്ടിയാലും ഇഷ്ടമാണ്. മമ്മൂക്കയുടെയും ലാലേട്ടന്‌റെയും കൂടെ എന്ത് റോള്‍ കിട്ടിയാലും താന്‍ അഭിനയിക്കുമെന്ന് നടന്‍ പറഞ്ഞു'. കള കണ്ടിട്ട് ഇന്‍ഡസ്ട്രിയിലുളള ആളുകള്‍ എല്ലാം വിളിച്ചിരുന്നാ എന്ന ചോദ്യത്തിന് അങ്ങനെ അധികം ആരും വിളിച്ചിട്ടില്ലെന്ന് മൂര്‍ പറഞ്ഞു. 'സുഹൃത്തും നടനുമായ അക്ഷയ് രാധാകൃഷ്ണന്‍ വിളിച്ചു. പിന്നെ ആസിഫ് ഇക്ക ഇന്‍സ്റ്റയില്‍ ഒരു വോയിസ് നോട്ട് അയച്ചു. അതിന് ഞാന്‍ റിപ്‌ളൈ കൊടുത്തു. ഞാന്‍ അത്രയും ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. സംവിധായകരില്‍ ഒന്നോ രണ്ടോ പേര് വിളിച്ചിട്ടുണ്ട്', അഭിമുഖത്തില്‍ സുമേഷ് മൂര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X