»   » ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാപ്രതിഭകള്‍ക്ക് അഭിനന്ദനവുമായി സുരാജ്

ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാപ്രതിഭകള്‍ക്ക് അഭിനന്ദനവുമായി സുരാജ്

By: Sanviya
Subscribe to Filmibeat Malayalam

63ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒമ്പതോളം പുരസ്‌കാരമാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയിരിക്കുന്നത്. സിനിമാ മേഖലയിലെ മിക്കവരും അവാര്‍ഡ് സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ നടന്‍ സുരാജ് വെഞ്ഞാറമൂടും അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നു. ദേശീയ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാപ്രതിഭകള്‍ക്ക് സ്‌നേഹാദരം.. സുരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിന്ദനമറിയിച്ചിരിക്കുന്നത്.

suraj-venjaramoodu

സലിം അഹമ്മദ് ചെയ്ത പത്തേമാരിയ്ക്കാണ് മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മികച്ച പരിസ്ഥിതി ചിത്രമായി ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികളും സ്വന്തമാക്കി. സമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി വികെ പ്രകാശിന്റെ നിര്‍ണ്ണായകത്തെ തെരഞ്ഞെടുത്തു.

ബെന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച മാസ്റ്റര്‍ ഗൗരവാണ് മികച്ച ബാലതാരം. എന്ന് നിന്റെ മൊയ്തീനിലെ ഗാനത്തിലൂടെ എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡും സ്വന്തമാക്കി. സു സു സുധി വാത്മീകം, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ജയസൂര്യക്ക് ലഭിച്ചു. വീഡിയോ കാണൂ..

Hai

Posted by Suraj Venjaramoodu on Monday, March 28, 2016
English summary
Actor Suraj Venjaramood about National Award.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam