»   » ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനെ അവതരിപ്പിച്ച ശേഷം ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുരാജ്

ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനെ അവതരിപ്പിച്ച ശേഷം ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുരാജ്

Posted By: a
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജുവില്‍ തിയേറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയ കഥാപാത്രമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പവിത്രന്‍ കഥാപാത്രം. അത്രയേറെ റിയാലിറ്റി തോന്നിയ കഥാപാത്രം.

പോലീസ് സ്‌റ്റേഷനില്‍ വച്ച് താന്‍ വളര്‍ത്തിയ കുഞ്ഞ് ഭാര്യയുടെ കാമുകന്റേതാണെന്ന് അറിയുമ്പോഴുള്ള പവിത്രന്റെ മാനസികാവസ്ഥ. പ്രേക്ഷകരുടെ കണ്ണലിയിപ്പിക്കുന്ന ആ രംഗം സുരാജ് വെഞ്ഞാറമൂട് അത്രയേറെ മനോഹരമാക്കിയിരുന്നു.

ആ രംഗം എടുത്തിട്ട് എബ്രിഡ് ഷൈന്‍ കട്ട് പറഞ്ഞു. പിന്നീട് കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടുന്നില്ലായിരുന്നു. സുരാജ് വെഞ്ഞാറമൂട് പറയുന്നു. അഭിനയം മോശമായതുക്കൊണ്ടാണെന്ന് താനും കരുതി-സുരാജ്- തുടര്‍ന്ന് വായിക്കൂ...

ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനെ അവതരിപ്പിച്ച ശേഷം ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുരാജ് വെഞ്ഞാറമൂട്

എബ്രിഡ് ഷൈന്‍ തന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു വളരെ നന്നായിട്ടുണ്ട്. സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരും അപ്പോള്‍ കൈയ്യടിച്ചു.- സുരാജ് വെഞ്ഞാറമൂട് പറയുന്നു.

ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനെ അവതരിപ്പിച്ച ശേഷം ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുരാജ് വെഞ്ഞാറമൂട്

പവിത്രന്‍ കഥാപാത്രത്തിന് കിട്ടിയ അഭിനന്ദനങ്ങളുടെ സന്തോഷത്തില്‍ തനിക്ക് അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു.

ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനെ അവതരിപ്പിച്ച ശേഷം ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുരാജ് വെഞ്ഞാറമൂട്

കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച പ്രതികരണം തനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയതിനേക്കാള്‍ വലുതാണെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.

ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനെ അവതരിപ്പിച്ച ശേഷം ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുരാജ് വെഞ്ഞാറമൂട്

പവിത്രന്‍ കഥാപാത്രം തന്റെ കൈയ്യില്‍ തന്ന സംവിധായകന്‍ എബ്രിഡ് ഷൈനിനോടാണ് ആദ്യം നന്ദി പറയേണ്ടത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറയുന്നത്.

ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനെ അവതരിപ്പിച്ച ശേഷം ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് സുരാജ് വെഞ്ഞാറമൂട്

വിഎസ് ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അന്യര്‍ക്ക് പ്രവേശനമില്ല എന്ന ചിത്രത്തിലാണ് സുരാജ് വെഞ്ഞാറമൂട് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിഞ്‌ജോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്.

English summary
Actor Suraj Venjaramood about pavithran character in Action Hero Biju.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam