»   » ആറാം തമ്പുരാന്‍, നരസിംഹം മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ഡയലോഗുകള്‍ അനുകരിച്ച് സുരാജ്, കാണൂ

ആറാം തമ്പുരാന്‍, നരസിംഹം മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ഡയലോഗുകള്‍ അനുകരിച്ച് സുരാജ്, കാണൂ

Posted By:
Subscribe to Filmibeat Malayalam

ആരാധകരെ കിടിലന്‍ ഡയലോഗുകൊണ്ട് കോരിത്തരിപ്പിച്ച മോഹന്‍ലാല്‍ ചിത്രങ്ങളായിരുന്നു ആറാം തമ്പുരാനും നരസിംഹവും. ചിത്രത്തിലെ ഡയലോഗുകള്‍ സുരാജ് വെഞ്ഞാറമൂട് അനുകരിക്കുന്നു. സംവിധായകന്‍ ജൂഡ് ആന്റണിയാണ് സുരാജ് വെഞ്ഞാറമൂട് അനുകരിക്കുന്ന ഡയലോഗ് ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കു വച്ചത്.

1997ല്‍ മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതസരിപ്പിച്ച ചിത്രമാണ് ആറാം തമ്പുരാന്‍. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്. 2000ത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഷൈജി കൈലാസ് ഒരുക്കിയ മറ്റൊരു ചിത്രമായിരുന്നു നരസിംഹം.

suraj-venjaramoodu

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവാണ് സുരാജ് വെഞ്ഞാറമൂട് ഒടുവില്‍ അഭിനയിച്ച ചിത്രം. പവിത്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ചത്.

ഓം ശാന്തി ഓശനയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ ജൂഡ് ആന്റണി. മുത്തശ്ശി ഗദ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. വിനീത് ശ്രീനിവാസന്‍, രാജീവ് പിള്ള എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വീഡിയോ കാണാം..

Sibichan Lalettan aayappol󾌵

Posted by Jude Anthany Joseph on Thursday, March 31, 2016
English summary
Actor Suraj Venjaramood imitating Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam