അവളുമായി എനിക്ക് റിലേഷന്‍ഷിപ്പില്ല; പറഞ്ഞത് കുറച്ച് കൂടി പോയെന്ന് അറിയാം! സ്‌പെഷ്യൽ വ്യക്തി മാത്രമെന്ന് മാധവ്

നടന്‍ സുരേഷ് ഗോപിയെ സംബന്ധിച്ച് ഏറ്റവും സന്തോഷം നിറഞ്ഞ വര്‍ഷമാണിത്. മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ആദ്യം നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. അടുത്ത കാലത്തായി കേരളത്തില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ താരാഘോഷത്തിലാണ് ഭാഗ്യയുടെ വിവാഹം നടന്നത്.

ഇതിന് പിന്നാലെ താരകുടുംബത്തില്‍ മറ്റൊരു വിവാഹം കൂടി നടന്നേക്കുമെന്ന് തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷിനെ പറ്റിയായിരുന്നു വാര്‍ത്തകള്‍. അച്ഛനെപ്പോലെ സിനിമയിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് മാധവും. എന്നാല്‍ താരപുത്രന്‍ ഒരു പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍.

madhav-suresh

മാസങ്ങള്‍ക്ക് മുന്‍പേ യുവനടിയുടെ ഒപ്പം നില്‍ക്കുന്ന മാധവിന്റെ ഫോട്ടോസ് പ്രചരിച്ചിരുന്നു. സെലിന്‍ ജോസഫ് എന്ന നടിയുമായി താരപുത്രന്‍ പ്രണയത്തിലായിരുന്നു എന്നാണ് കഥകള്‍ വന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി. ഇതിനിടയിലാണ് സെലിനെ കുറിച്ച് നീണ്ടൊരു എഴുത്തുമായി മാധവ് എത്തിയത്.

സെലിന്‍ തന്റെ പ്രിയപ്പെട്ടവള്‍ ആണെന്നൊക്കെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ താരപുത്രന്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റ് മുന്‍നിര്‍ത്തി പലരും വാര്‍ത്തകള്‍ കൊടുക്കുകയും ചെയ്തു. താരപുത്രന്‍ നടിയുമായി പ്രണയത്തിലായി എന്ന തരത്തില്‍ കഥകള്‍ വന്നതോടെ ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മാധവ്.

തന്നെക്കുറിച്ച് വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താനൊരു റിലേഷന്‍ഷിപ്പിലും അല്ലെന്ന് മാധവ് പറഞ്ഞത്. 'എന്റെ ക്യാപ്ഷന്‍ കുറച്ച് കൂടി പോയെന്ന് എനിക്ക് തന്നെ അറിയാം. പക്ഷേ ഈയൊരു സാഹചര്യത്തില്‍ ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ലെന്ന് പറയാം.

എന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള വ്യക്തികളില്‍ ഒരാളാണ് സെലിന്‍. അതിനപ്പുറത്തേക്ക് ഒന്നും ഇപ്പോഴില്ല. ഇനി എന്റെ പേഴ്‌സണല്‍ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ ഞാനത് നേരിട്ട് നിങ്ങളെ അറിയിക്കുന്നതായിരിക്കും.അതുവരെ വ്യക്തി ജീവിതം സംബന്ധിക്കുന്ന ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക.' എന്നുമാണ് മാധവ് പറയുന്നത്.

'ഇന്ന് ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ ഒരാളെ ആഘോഷിക്കാന്‍ ആഗ്രഹിക്കുകയാണ്. ഈ ആളാണ് എന്റെ ലോകം. വലിയ പ്രതിസന്ധികളിലൂടെ പോയപ്പോള്‍ എന്റെ ജീവിതത്തിലേക്ക് നടന്നു വന്ന് ഒരു പാറപോലെ എനിക്കൊപ്പം നിന്ന ആളാണിത്.

madhav-suresh

ഒരു മനുഷ്യനെന്ന നിലയിലെ എന്റെ എല്ലാ പോരായ്മകളും മനസിലാക്കുകയും അവ പരിഹരിച്ച് ഞാന്‍ മുന്നോട്ട് തന്നെ പോകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ആള്‍. അവളുടെ ചിരി എന്റെ ദിവസത്തെ പ്രകാശിപ്പിക്കുന്നു. ആ ശബ്ദം എന്റെ കാതുകള്‍ക്ക് ഇമ്പമുള്ളതായി മുഴങ്ങുന്നു. അവളുടെ സാന്നിധ്യം എനിക്ക് ഏറ്റവും വലിയ ഊര്‍ജ്ജം സമ്മാനിക്കുന്നു.

ഞങ്ങള്‍ കണ്ടുമുട്ടിയ ദിവസം മുതല്‍ എന്റെ ജീവിത്തിലെ വെളിച്ചമായി ആ വ്യക്തി മാറിയിരുന്നു. പിറന്നാള്‍ ആശംസകള്‍ എന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാര്‍, ചിക്കാട്രോണ്‍, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി. നിന്റെ ലക്ഷ്യങ്ങള്‍ എല്ലാം നേടിയെടുക്കുമെന്ന് എനിക്കറിയാം. എന്നെങ്കിലും ഞാനക്കാര്യം നിന്നോടു പറയും. നീ അത് നേടുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന്.

നീ എന്താണോ അങ്ങനെ തന്നെ മുന്നോട്ട് പോകുക. എനിക്ക് വീണ്ടും ആളുകളില്‍ വിശ്വാസം ഉണ്ടാക്കിയതിന് നന്ദി. എന്നുമായിരുന്നു സെലിനെ കുറിച്ച് മാധവ് പറഞ്ഞത്. ഒപ്പം ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് പങ്കുവെക്കുകയും ചെയ്തിരുന്നു. സത്യത്തില്‍ സെലിന്റെ ജന്മദിനത്തിന് ആശംസകള്‍ രേഖപ്പെടുത്തി കൊണ്ട് എത്തിയതായിരുന്നു മാധവ്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X