»   » മമ്മൂക്കയുടെയും ലാലേട്ടന്റെയും ഡയലോഗുമായി ആരാധകരെ കൈയിലെടുത്ത് സൂര്യ! സിനിമയുടെ പ്രൊമോഷന്‍ കലക്കി!!

മമ്മൂക്കയുടെയും ലാലേട്ടന്റെയും ഡയലോഗുമായി ആരാധകരെ കൈയിലെടുത്ത് സൂര്യ! സിനിമയുടെ പ്രൊമോഷന്‍ കലക്കി!!

Posted By:
Subscribe to Filmibeat Malayalam

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരളാണ് സൂര്യ. മലയാളത്തിലെ താരങ്ങളെ പോലെ തന്നെ സൂര്യയ്ക്കും ഒത്തിരിയധികം ആരാധകരുണ്ട്. തമിഴ്‌നാട്ടില്‍ സൂര്യയുടെ ചിത്രം റിലീസാവുമ്പോള്‍ ഇങ്ങ് കേരളത്തിലും അതിന്റെ തരംഗമുണ്ടാവും. അത് മനസിലാക്കിയാണ് തന്റെ പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി സൂര്യ എറാണകുളത്തെത്തിയത്.

തുടക്കം മമ്മൂക്കയുടെതാണ്, പുതുവര്‍ഷത്തില്‍ താരരാജാവിന്റെ 8 വമ്പന്‍ സിനിമകളുണ്ട്! ആര് ജയിക്കും?

തേവര എസ് എച്ച് കോളേജിലെത്തിയ സൂര്യയെ മലയാളം പറയിപ്പിച്ചിട്ടാണ് അവിടെ നിന്നും വിട്ടത്. വെറും മലയാളമല്ല താരരാജാക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലെ ഡയലോഗുകളായിരുന്നു പറയിപ്പിച്ചിരുന്നത്. രഞ്ജിനി ഹരിദാസായിരുന്നു പരിപാടി അവതാരകയായി എത്തിയിരുന്നത്. രഞ്ജിനിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സൂര്യ താരരാജാക്കന്മാരുടെ സംഭാഷണങ്ങള്‍ പറഞ്ഞത്.

സിനിമയുടെ പ്രൊമോഷന് വേണ്ടി...

സൂര്യയും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താനാ സേര്‍ന്ത കൂട്ടം എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു സൂര്യ കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നത്. തേവരയിലുള്ള എസ്എച്ച് കോളേജിലെത്തിയ താരത്തിനോട് മലയാത്തില്‍ സംസാരിക്കാന്‍ അവതാരകയായ രഞ്ജിനി ഹരിദാസ് ആവശ്യപ്പെടുകയായിരുന്നു.

മോഹന്‍ലാലിന്റെ ഡയലോഗ്..

രഞ്ജിനിയുടെ ആവശ്യ പ്രകാരം സംസാരിക്കാന്‍ തുടങ്ങിയ സൂര്യ ആദ്യം പറഞ്ഞിരുന്നത് ഞാന്‍ നിന്നെ പ്രേമിക്കുന്നു എന്നായിരുന്നു. ശേഷം ആരാധകരുടെ ആവശ്യ പ്രകാരം മോഹന്‍ലാലിന്റെ 'പോ മോനെ ദിനേശാ'..., 'സാവാരി ഗിരി ഗിരി...' എന്നീ ഡയലോഗുകളായിരുന്നു താരം പറഞ്ഞിരുന്നത്.

മമ്മൂട്ടിയുടെ ഡയലോഗും..

മോഹന്‍ലാലിന്റെ മാത്രമല്ല മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗും സൂര്യ പറഞ്ഞ് നോക്കിയിരുന്നു. 'ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ' എന്നായിരുന്നു മമ്മൂട്ടിയുടെ സിനിമയിലെ ഡയലോഗ് താരം പറഞ്ഞിരുന്നത്. രണ്ട് ഡയലോഗിനും ആവേശത്തോടെയുള്ള കൈയടിയായിരുന്നു താരത്തിന് കിട്ടിയിരുന്നത്.

സൂര്യയുടെ ഡാന്‍സും


ആരാധകര്‍ക്കൊപ്പം വേദിയില്‍ നിന്ന് ഡാന്‍സ് കളിക്കാനും സൂര്യ മറന്നിരുന്നില്ല. താരത്തിന് കേരളത്തില്‍ ഇത്രയധികം ആരാധകരുണ്ടെന്ന് വ്യക്തമാക്കാന്‍ ഒരു പ്രൊമോഷന്‍ പരിപാടിയിലൂടെ സാധിച്ചിട്ടുണ്ടാവും.

താനാ സേര്‍ന്ത കൂട്ടം

സൂര്യയും കീര്‍ത്തി സുരേഷും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയാണ് താനാ സേര്‍ന്ത കൂട്ടം. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമ ജനുവരി 12 നാണ് റിലീസ് ചെയ്യുന്നത്. അന്ന് കേരളത്തിലും സിനിമയ്ക്ക് പ്രദര്‍ശനമുണ്ടാവും...

English summary
Actor Suriya mouthed Mohanlal and Mammootty dialogues!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X