തുണിക്കടയിലെ ജോലി മതിയാക്കിയത് അമ്മയുടെ കടം വീട്ടാന്‍! 25000 രൂപയ്ക്ക് വേണ്ടിയാണ് താന്‍ നടനായതെന്ന് സൂര്യ

മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തെന്നിന്ത്യന്‍ നടനാണ് സൂര്യ. തമിഴിലെ പ്രമുഖ നടന്‍ ശിവകുമാറിന്റെ മകന്‍ എന്ന ലേബലിലാണ് സൂര്യ സിനിമയിലേക്ക് എത്തുന്നതെങ്കിലും പിന്നീട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മത്സരിച്ച് ഇന്ന് ഇന്ത്യന്‍ സിനിമയിലെ പ്രമുഖനായി വളര്‍ന്നു. സൂപ്പര്‍താരമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കാതെ നല്ല കഥാപാത്രങ്ങള്‍ ചെയ്താണ് സൂര്യ ജനകീയനാവുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി സൂര്യ എടുക്കുന്ന കഠിനാധ്വാനം ശ്രദ്ധേയമാണ്. ഇതിനൊക്കെ അപ്പുറം ഒരു നടനാവാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് പറയുകയാണ് സൂര്യയിപ്പോള്‍. അമ്മയുടെ കടം വീട്ടാന്‍ വേണ്ടി അഭിനയിച്ചു തുടങ്ങിയതാണ് ഇപ്പോള്‍ ഇവിടം വരെ എത്തിയതിന് കാരണമെന്നാണ് പുതിയൊരു അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തിയത്.

suriya

ഈ കഥ എന്റെ ആരാധകര്‍ അറിയണമെന്ന് ആഗ്രഹിക്കുന്നുണ്ട്. താന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഒരു തുണിക്കടയില്‍ ജോലി ചെയ്തിരുന്നു. ട്രെയിനി എന്ന നിലയില്‍ 15 ദിവസം ജോലി ചെയ്യുകയും അതിന് 750 രൂപ പ്രതിഫലമായി ലഭിക്കുകയും ചെയ്തു. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ പ്രതിമാസം 8000 രൂപയായി പ്രതിഫലം. എന്നെങ്കിലും തനിക്കും ഇതുപോലെ സ്വന്തമായി ഒരു കമ്പനി ഉണ്ടാകുമെന്നും അതിലേക്കുള്ള മൂലധനമായി പിതാവ് ഒരു കോടി രൂപ നിക്ഷേപിക്കുമെന്നും താന്‍ പ്രതീക്ഷിച്ചു. അപ്പോഴും അഭിനയം ഒരിക്കലും എന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല.

ഇതിനിടെ എന്റെ അമ്മ ലക്ഷ്മി ഒരു ദിവസം പിതാവ് അറിയാതെ 25,000 രൂപ കടം വാങ്ങിയതിനെ കുറിച്ച് എന്നോട് പറഞ്ഞു. അന്ന് ഞങ്ങളുടെ ബാങ്ക് ബാലന്‍സ് ഒരു ലക്ഷത്തിലോ ഒന്നര ലക്ഷത്തിലോ കൂടുതലുണ്ടാവില്ല. അച്ഛന് ശമ്പളത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം ഉണ്ടായിരുന്നില്ല. അത് വരുന്നത് വരെ അദ്ദേഹം കാത്തിരിക്കും. അക്കാലത്ത് അച്ഛന്‍ പത്ത് മാസം വരെ തുടര്‍ച്ചയായി ജോലി ചെയ്തിരുന്നില്ല.

suriya

ഒരു നടന്റെ മകനായതിനാല്‍, എനിക്കും അന്ന് സിനിമയില്‍ നിന്നും ഓഫറുകള്‍ ലഭിക്കുന്നത് പതിവായിരുന്നു. അങ്ങനെ മണിരത്നത്തിന്റെ സിനിമയില്‍ അഭിനയിക്കുന്നതിനായി എനിക്ക് നിരന്തരം അവസരം വരുമായിരുന്നു. അങ്ങനൊരു പ്രോജക്റ്റ് വന്നപ്പോള്‍ അതില്‍ ചേരാന്‍ തന്നോട് ആവശ്യപ്പെട്ടു. അമ്മയുടെ കടം വീട്ടാന്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അതിന് സമ്മതം മൂളി.

സിനിമാ മേഖലയിലേക്ക് ഞാന്‍ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരിക്കലും ക്യാമറയെ അഭിമുഖീകരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഒരു അഭിനേതാവാകണമെന്ന സ്വപ്നം കണ്ടിരുന്നില്ല. 25,000 രൂപ എന്റെ അമ്മയ്ക്ക് കൊടുക്കാനും അമ്മയുടെ ലോണ്‍ തീര്‍ന്നു, ഇനി നിങ്ങള്‍ വിഷമിക്കേണ്ടതില്ലെന്ന് പറയാനും വേണ്ടിയാണ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. അവിടെ നിന്നുമാണ് എന്റെ കരിയര്‍ ആരംഭിച്ചതെന്നും അങ്ങനെയാണ് ഞാന്‍ സൂര്യയായതെന്നും' നടന്‍ കൂട്ടിച്ചേര്‍ത്തു.

വസന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് സംവിധായകന്‍ മണിരത്നം നിര്‍മ്മിച്ച് 1997 ല്‍ പുറത്തിറങ്ങി. 'നേര്ക്ക് നേര്' എന്ന സിനിമയിലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ വിജയ് ആണ് നായകനായി അഭിനയിച്ചത്. കൗസല്യയും സിമ്രാനും രണ്ട് നായികമാരും ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് ശേഷം സൂര്യയുടെ സിനിമാ ജീവിതം ശക്തമായി. ഇന്ന് ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടനും നിര്‍മാതാവുമായി താരം വളരുകയും ചെയ്തു.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X