മലയാളം തിലകനെ മറന്നോ?

By Lakshmi

വേര്‍പാടിന്റെ ഒരുവര്‍ഷം കൊണ്ട് മലയാളത്തിന് മറക്കാന്‍ കഴിയുന്ന നടനാണോ തിലകന്‍? തിലകന്റെ ആദ്യ ചരമവാര്‍ഷികം അധികമാരാലും ഓര്‍മ്മിക്കപ്പെടാതെ കടന്നുപോകുമ്പോള്‍ ഇത്തരത്തിലൊരു സംശയം തിലകനെന്ന നടന്റെ ആരാധകര്‍ക്കെങ്കിലും ഉണ്ടായിക്കാണണം. സര്‍ക്കാറും സിനിമാ സംഘടനകളുമെല്ലാം തിലകനെന്ന മഹാനടനെ മറന്നുകഴിഞ്ഞ മട്ടാണ്.

പലരുടെയും ചരമദിനങ്ങളില്‍ ഓര്‍മ്മക്കുറിപ്പുകളും മറ്റുമായി എത്താറുള്ള താരങ്ങളെയും തിലകന്റെ ഓര്‍മ്മദിവസത്തില്‍ കണ്ടില്ല. ആരും തിലകന്റെ ഓര്‍മ്മപുതുക്കാനോ അതിനായി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാനോ തയ്യാറായില്ല. സ്വന്തം മക്കള്‍ മാത്രം അച്ഛന്റെ ചരമദിനം ഓര്‍ത്തുവെയ്ക്കുകയും ആലംബഹീനര്‍ക്ക് അന്നദാനം നടത്തുകയും ചെയ്തു.

Thilakan

തിലകന്റെ മക്കളായ ഡോക്ടര്‍ സോണിയയും സോഫിയയും പുലയനാര്‍കോട്ട സര്‍ക്കാര്‍ വൃദ്ധസദനത്തിലെത്തി അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി. മകന്‍ ഷോബി തിലകന്‍ നഗരസഭയുടെ പടിഞ്ഞാറേക്കോട്ടയിലുള്ള യാചകപുനരധിവാസ കേന്ദ്രത്തില്‍ ഉച്ചഭക്ഷണം നല്‍കി.

തിലകന്റെ ഓര്‍മ്മദിവസത്തില്‍ ബന്ധുക്കളല്ലാത്തവര്‍ നടത്തിയ ഏക പരിപാടി തിലകന്‍ ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാര സമര്‍പ്പണമായിരുന്നു. ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് എന്നിവരെല്ലാം പങ്കെടുത്തു.

കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം മുന്നൂറിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ഗിന്നസ് ബുക്കില്‍ ഇടം നേടിയ ശശികുമാറിനും പൊതുപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം പിസി ജോര്‍ജ്ജിനും സമ്മാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X