സ്‌റ്റൈല്‍ എന്ന ചിത്രത്തോടെ പ്രേക്ഷകര്‍ എന്നെ വെറുത്തോട്ടെ; ടൊവിനോ തോമസ്

By Akhila

വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു നടനാണ് ടൊവിനോ തോമസ്. കുറെ സിനിമകള്‍ ചെയ്യുന്നതില്‍ ടൊവിനോയ്ക്ക് താല്പര്യമില്ല. മറിച്ച് നടനായാലും സഹനടനായാലും വില്ലന്‍ ആയാല്‍ പോലും അതില്‍ എല്ലാം വ്യത്യസ്തത കൊണ്ടു വരാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഒപ്പം ചെയ്യുന്ന കഥപാത്രങ്ങള്‍ക്ക് ആ സിനിമയുടെ വിജയത്തിന് എന്തെങ്കിലുമൊക്കെ ചെയ്യാനും കഴിയണം. ടൊവിനോ പറയുന്നു.

എന്ന് നിന്റെ മൊയ്തീനിലെ അപ്പു എന്ന ക്യാരക്ടറിന് ശേഷമാണ് പ്രേക്ഷകര്‍ എന്നെ സ്‌നേഹിച്ചു തുടങ്ങിയത്. എന്നാല്‍ അതിന് ശേഷം വന്ന ബിനു എസിന്റെ സ്റ്റൈല്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചു. ഒരുപക്ഷേ സ്റ്റൈലിലെ എഡ്ഗര്‍ എന്ന ക്യാരകറിന് ശേഷം ആളുകള്‍ എന്നെ വെറുത്തേക്കാം. പക്ഷേ അതില്‍ എനിക്ക് വിഷമമില്ല. അത് എന്റെ കഥപാത്രത്തിന്റെ വിജയമാണെന്ന് ടൊവിനോ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ പറഞ്ഞത്.

കഥാപാത്രങ്ങളുടെ വിജയമാണ്

സ്‌റ്റൈല്‍ എന്ന ചിത്രത്തോടെ പ്രേക്ഷകര്‍ എന്നെ വെറുത്തോട്ടെ; ടൊവിനോ തോമസ്

പ്രേക്ഷകര്‍ മൊയ്തീനിലെ അപ്പു എന്ന കഥപാത്രത്തെയാണ് ആദ്യം സ്‌നേഹിച്ചത്. അതിന് ശേഷമാണ് ഞാന്‍ എന്ന ടൊവിനോയിനെ സ്‌നേഹിച്ച് തുടങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ സ്‌റ്റൈല്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ എന്നെ വെറുത്തേക്കാം. അങ്ങനെ വെറുക്കുന്നത് എന്റെ കഥപാത്രത്തിന്റെ വിജയമാണ്. ടൊവിനോ പറയുന്നു.

ക്ലീഷേ വില്ലനല്ല

സ്‌റ്റൈല്‍ എന്ന ചിത്രത്തോടെ പ്രേക്ഷകര്‍ എന്നെ വെറുത്തോട്ടെ; ടൊവിനോ തോമസ്

സ്റ്റൈലില്‍ ഒരു ക്ലീഷേ വില്ലനെയല്ല താന്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ കണ്ടു മടുത്ത ചില വില്ലന്‍ വേഷങ്ങളില്‍ നിന്നും ഒരു വ്യത്യാസം എഡ്ഗറിനുണ്ട്. ടോവിനോ പറയുന്നു.

നായക വേഷങ്ങള്‍

സ്‌റ്റൈല്‍ എന്ന ചിത്രത്തോടെ പ്രേക്ഷകര്‍ എന്നെ വെറുത്തോട്ടെ; ടൊവിനോ തോമസ്

ഈ വര്‍ഷം കൂടുതലും നായക വേഷങ്ങളായിരിക്കും അവതരിപ്പിക്കുന്നത്.

പുതിയ ചിത്രം

സ്‌റ്റൈല്‍ എന്ന ചിത്രത്തോടെ പ്രേക്ഷകര്‍ എന്നെ വെറുത്തോട്ടെ; ടൊവിനോ തോമസ്

രണ്ട് പെണ്‍കുട്ടികളാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ടൊവിനോയുടെ ചിത്രം. ഒരു ചെറിയ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. പക്ഷേ അതൊരു മികച്ച ചിത്രമാകുമെന്ന് ഉറപ്പുള്ളതുക്കൊണ്ടാണ് താന്‍ ആ ചിത്രം തെരഞ്ഞെടുത്തതെന്ന് ടൊവിനോ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X