»   » മണിയുടെ പകരക്കാരനായി, ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രം; ടിനി ടോം

മണിയുടെ പകരക്കാരനായി, ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രം; ടിനി ടോം

Posted By:
Subscribe to Filmibeat Malayalam

ജോണ്‍സണ്‍ എസ്തപ്പാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡഫേദര്‍. ടിനിം ടോമും മാളവികയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലഭാവന്‍ മണിയെയും അനന്യയെയും കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ മണിയുടെ മരണത്തെ തുടര്‍ന്നാണ് ചിത്രത്തിലേക്ക് പുതിയ കഥാപാത്രങ്ങളെ സംവിധായകന്‍ കണ്ടത്തിയത്.

Read Also: മണി നായകനാകേണ്ടിയിരുന്നു ചിത്രം, പകരം ടിനി ടോം, നായികയും മാറി

അയ്യപ്പന്‍ എന്നാണ് ടിനി ടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ചിത്രത്തിലേത്. തന്റെ സിനിമാ ജീവിതത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നും ടിനി ടോം പറയുന്നു.

മണിയുടെ പകരക്കാരനായി, ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രം; ടിനി ടോം

കലാഭവന്‍ മണിയെയും അനന്യയെയും കേന്ദ്ര കഥാപാത്രമാക്കി ജോണ്‍സണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഡഫേദര്‍. മണിയുടെ വിയോഗത്തെ തുടര്‍ന്നാണ് ചിത്രത്തിലേക്ക് പുതിയ കഥാപാത്രങ്ങളെ കണ്ടത്തിയത്. ടിനി ടോമാണ് ചിത്രത്തിലെ മണിക്ക് നിശ്ചയിച്ചിരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുക.

മണിയുടെ പകരക്കാരനായി, ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രം; ടിനി ടോം

അനന്യ പിന്മാറിയിരുന്നു. തുടര്‍ന്നാണ് ടിനി ടോമിന്റെ നായികയായി മാളവികയെ കണ്ടെത്തിയത്.

മണിയുടെ പകരക്കാരനായി, ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രം; ടിനി ടോം

തന്റെ സിനിമാ കരിയറില്‍ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി അഭിനയ ശൈലിയിലും ശരീര ഭാഷയില്‍ പോലും മാറ്റം വരുത്തണം.

മണിയുടെ പകരക്കാരനായി, ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രം; ടിനി ടോം

ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെങ്കിലും സംവിധാകന്‍ അംഗീകരിച്ചപ്പോള്‍ ധൈര്യം തോന്നിയെന്നും ടിനി ടോം പറയുന്നു.

മണിയുടെ പകരക്കാരനായി, ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രം; ടിനി ടോം

ദേവന്‍, ടിജി രവി, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

മണിയുടെ പകരക്കാരനായി, ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രം; ടിനി ടോം

സില്‍വര്‍ സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ ഷാജന്‍ കെ ഭരതാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Actor Tiny Tom about his new film Dafedar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam