»   » ആ സിനിമ ചെയ്തു കൊണ്ട് തുടങ്ങിയിരുന്നെങ്കില്‍ കരിയര്‍ നശിച്ചു പോയേനെ എന്ന് ടൊവിനോ, ഏത് സിനിമ ?

ആ സിനിമ ചെയ്തു കൊണ്ട് തുടങ്ങിയിരുന്നെങ്കില്‍ കരിയര്‍ നശിച്ചു പോയേനെ എന്ന് ടൊവിനോ, ഏത് സിനിമ ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ മലയാളത്തിലെ യങ് സെന്‍സേഷണല്‍ സ്റ്റാര്‍ ആയി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് ടൊവിനോ തോമസ്. അഭിനയിക്കുന്ന സിനിമകളെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഗോദ എന്ന ചിത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്.

വില്ലന്‍ വേഷത്തിലൂടെ തുടങ്ങി, സഹതാരമായി ഏറ്റവുമൊടുവിലാണ് ടൊവിനോയ്ക്ക് നായകനായി അവസരം ലഭിച്ചത്. തന്റെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ടൊവിനോ ചിലത് പറഞ്ഞു.

ജോലി ഉപേക്ഷിച്ചു

സിനിമയില്‍ അഭിനയിക്കണം എന്നത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. അതിന് വേണ്ടി ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് അലയുകയായിരുന്നു. തുടക്കത്തിലൊക്കെ തുടക്കക്കാരന്റെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്.

കരാറൊപ്പുവച്ച ആദ്യ ചിത്രം

നായകനായി ഒരു ചിത്രത്തില്‍ ആദ്യമായി ഞാന്‍ കരാറൊപ്പുവച്ചു. അതിന്റെ പൂജയിലും പങ്കെടുത്തു. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ എന്നെ വിളിച്ചില്ല. അത് നന്നായി എന്ന് പിന്നീട് തോന്നി. ആ സിനിമ വമ്പന്‍ പരാജയമായിരുന്നു. ആ സിനിമ ചെയ്തുകൊണ്ട് തുടങ്ങിയിരുന്നെങ്കില്‍ കരിയര്‍ നശിച്ചു പോയേനെ.

തുടക്കം എബിസിഡി

അഭിനയം തലക്ക് പിടിച്ചു നില്‍ക്കുന്ന സമയത്ത് ഹ്രസ്വ ചിത്രങ്ങള്‍ ഒന്നു രണ്ടെണ്ണം ടൊവിനോ ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലൂടെ 2013 ലാണ് ടൊവിനോയുടെ അരങ്ങേറ്റം. വില്ലന്‍ വേഷമായിരുന്നു. തുടര്‍ന്ന് അഞ്ചോളം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലെത്തി.

ബ്രേക്ക് കിട്ടിയത് മൊയ്തീനിലൂടെ

2015 ല്‍ പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷമാണ് ടൊവിനോ തോമസിന് കരിയര്‍ ബ്രേക്ക് കിട്ടിയത്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിന് നായകനോളം പ്രാധാന്യമുണ്ടായിരുന്നു.

ജനഹൃദയം കീഴടക്കിയത്

എന്ന് നിന്റെ മൊയ്തിനേ ശേഷം ടൊവിനോ നോട്ടീസ് ചെയ്യപ്പെട്ടു. മൊയ്തീന് ശേഷം വീണ്ടും ചില സിനിമകള്‍ ചെയ്തുവെങ്കിലും മുന്നിലേക്ക് എത്തിയില്ല. എന്നാല്‍ ഗപ്പി എന്ന ചിത്രത്തിലൂടെ ടൊവിനോ ജനഹൃദയം കീഴടക്കി. നായകന്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയ്ക്ക് ഗപ്പി സഹായമായി.

ഇനി കാത്തിരിയ്ക്കുന്നത്

എന്ന് നിന്റെ മൊയ്തീന് ശേഷം അഞ്ച് സിനിമകളോളം ഞാന്‍ അഭിനയിച്ചു. ഇപ്പോള്‍ കാത്തിരിയ്ക്കുന്നത് ഒരു ത്രില്ലര്‍ ചിത്രത്തിന് വേണ്ടിയാണെന്ന് ടൊവിനോ തോമസ് പറയുന്നു.

കൈയ്യിലുള്ള ചിത്രം

മായനദി, തരംഗം എന്നീ ചിത്രങ്ങളിലാണ് ടൊവിനോ ഇപ്പോള്‍ കരാറൊപ്പുവച്ചിരിയ്ക്കുന്നത്. അമല്‍ നീരദും അന്‍വര്‍ റഷീദും നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. തരംഗം എന്ന ചിത്രം നിര്‍മിയ്ക്കുന്നത് തമിഴ് താരം ധനുഷാണ്. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ് നിര്‍മിയ്ക്കുന്ന ആദ്യ മലയാള സിനിമയാണ് തരംഗം.

English summary
Actor Tovino Thomas About His Acting Life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam