ഇതിൽ കൂടുതൽ എന്ത് ലഭിക്കാൻ! ഫാൻ ബോയ് നിമിഷം പങ്കുവെച്ച് ടൊവിനോ
സച്ചിൻ ടെൻഡുൽക്കർക്ക് ലോകമെമ്പാടും കൈ നിറയെ ആരാധകരാണ്. അദ്ദേഹത്തെ നിന്നായാലും ഒരു നോക്ക് കാണുക എന്നത് ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹമാണ്. ഇപ്പോഴിത അത്തരത്തിലുളള ഒരു ഫാൻ ബോയ് നിമിഷം പങ്കുവെയ്ക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ടൊവിനോ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സച്ചിനുമായുള്ള അവിസ്മരണീയമായ നിമിഷത്തെ കുറിച്ച് താരം പങ്കുവെച്ചത്.

സ്പൈസ കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ ഫ്ലാഗ് ഓഫ് ചെയ്യാനായിരുന്നു സച്ചിനും ടൊവിനോയും ഒരുമിച്ചെത്തിയത്. ഒരു ആരാധകനെ സംബന്ധിച്ചടത്തോളം ഇതിൽ കൂടുതൽ എന്താണ് വേണ്ടത്- ടൊവിനോ ചിത്രത്തിനോടൊപ്പം കുറിച്ചു. തന്റ് പ്രിയപ്പെട്ട താരത്തെ കണ്ടതിന്റെ എല്ലാം സന്തോഷവും ടോവിനോയുടെ പോസ്റ്റിലുണ്ടായിരുന്നു. ഏഴായിരത്തോളം താരങ്ങളാണ് മാരത്തോണിനായി അണിനിരന്നത്.
എടക്കാട് ബറ്റാലിയൻ 06 ആണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ടൊവിനോ ചിത്രം സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തിയത്. പാട്ടാളക്കാരുടെ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം, രാജ്യസേവനം അനുഷ്ഠിക്കുന്ന എല്ലാ പട്ടാളക്കാർക്കുള്ള ആദരവായിരുന്നു, ണികച്ച ഒരുപിടി ചിത്രമാണ് ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.


Click it and Unblock the Notifications