tovino: കൂർത്ത ബുൾഗാൻ താടിയും നെറ്റിയിലൊരു മുറിവും!! ടൊവിനോയുടെ വില്ലൻ ലുക്ക് പൊളിച്ച്!!
മാരി 2 ലെ താരത്തിന്റെ ഗെറ്റപ്പ് പുറത്തായതോടെ ചിത്രത്തിനു വേണ്ടിയുള്ള ആകാംക്ഷയിലാണ് ജനങ്ങൾ.
ഇതാരാണെന്ന് മനസിലായോ! ഒരു പിടിയും കിട്ടുന്നില്ലല്ലേ. ഒന്നു സൂക്ഷിച്ചു നോക്കു. ഇത് മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസാണ്. എന്നും വ്യത്യസ്ത ഗെറ്റപ്പിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന താരത്തിന്റെ പുതിയ രൂപമാണിത്. നല്ലത് പോലെ മെലിഞ്ഞ് അൽപം മുന്നോട്ട് ഉന്തിയ ബുൾഗാൻ താടിയും, ഒരുവശത്തേയ്ക്ക് കോതിവച്ച തലമുടിയും, നെറ്റിയുടെ ഒരു വശത്തായിട്ടുള്ള ഒരു മുറിവും കയ്യിൽ കത്തിക്കൊണ്ടിരിക്കു സിഗരറ്റുമാണ് താരത്തിന്റെ പുതിയ രൂപം. ഇത് എന്തിനുള്ള പുറപ്പാടാണെന്നു അറിയാമോ. ധനുഷ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തിലെ ഗെറ്റപ്പാണ്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്.

സ്റ്റൈലിഷ് ലുക്കിലുള്ള ടൊവിനോയുടെ വില്ലൻ വേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്റ്റൈലിഷ് വില്ലൻ എന്നാണ് ചിത്രത്തിന് പ്രേക്ഷകർ നൽകുന്ന കമന്റ് . മലയാളത്തിലേതു പോലെ തമിഴ്നാട്ടിലും ടൊവിനോയ്ക്ക് ആരാധകരുണ്ട്. മാരി 2 ലെ താരത്തിന്റെ ഗെറ്റപ്പ് പുറത്തായതോടെ ചിത്രത്തിനു വേണ്ടിയുള്ള ആകാംക്ഷയിലാണ് ജനങ്ങൾ.
എല്ലായിപ്പോഴും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും താരം പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. മെയ്തീൻ,ഗപ്പി, മയാനദി എങ്ങനെ ചിത്രങ്ങളുടെ ലിസ്റ്റുകൾ നോക്കിയാൽ നമുക്ക് അത് മനസിലാകും. 2016 ൽ പുറത്തിറങ്ങിയ മാരിയുടെ ആദ്യ ഭാഗത്തിൽ ഗായകൻ വിജയ് യേശുദാസാണ് വില്ലനായി എത്തിയതെങ്കിൽ രണ്ടാം ഭാഗത്തിലും ധനുഷ് നായകനാകുമ്പോൾ പ്രതിനായികനായി എത്തുന്നത് ടൊവിനോയാണ്. ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications