മലയാളികളുടെ സൂപ്പര്‍മാന് ഇന്ന് പിറന്നാള്‍! ടൊവിനോയ്ക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയ

By Midhun Raj

മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍നിന്നും നായകനടനായി ഉയര്‍ന്ന താരമാണ് ടൊവിനോ തോമസ്. സിനിമാ പാരമ്പര്യമില്ലാതെ എത്തിയ നടന്‍ വില്ലനായും സഹനടനായും തിളങ്ങിയ ശേഷമാണ് നായകനിരയിലേക്ക് ഉയര്‍ന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തും ചെയ്യുന്ന താരം എല്ലാവര്‍ക്കും പ്രചോദനമാവാറുണ്ട്. നടന്റ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്.

ഗപ്പി,മെക്‌സിക്കന്‍ അപാരത തുടങ്ങിയ സിനിമകളിലൂടെ നായകനിരയിലേക്കുയര്‍ ന്ന ടൊവിനോയ്ക്ക് തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ ലഭിച്ചതും കരിയറില്‍ വഴിത്തിരിവായി മാറി. ഏത് തരം കഥാപാത്രങ്ങളായാലും തന്റെ പ്രകടനംകൊണ്ട് ടൊവിനോ മികവുറ്റതാക്കാറുണ്ട്. എന്റെ ഉമ്മാന്റെ പേര്,മാരി 2 എന്നീ ചിത്രങ്ങളായിരുന്നു നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കൈനിറയെ സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ ടൊവിനോയുടെ പിറന്നാള്‍ ദിനം വന്നെത്തിയിരിക്കുകയാണ്. പ്രിയ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹമാധ്യമളില്‍ എത്തിയിരുന്നത്.

ടൊവിനോയുടെ പിറന്നാള്‍

ടൊവിനോയുടെ പിറന്നാള്‍

അഭിനേതാവിനു പുറമെ നല്ലൊരു മനുഷ്യനാണെന്നു കൂടി ടൊവിനോ മലയാളികളെ കാണിച്ചുതന്ന വര്‍ഷമായിരുന്നു 2018. അപ്രതീക്ഷിതമായി വന്ന പ്രളയത്തില്‍ ജനങ്ങള്‍ ദുരിതത്തിലായപ്പോള്‍ അവരെ സഹായിക്കാനായി നടന്‍ മുന്നിട്ടിറങ്ങി. തന്റെ ജന്മദേശമായ ഇരിങ്ങാലക്കുടയിലാണ് താരം ഇറങ്ങിയതെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ജനങ്ങള്‍ക്കൊപ്പം തന്നെ താരം നിന്നിരുന്നു. സിനിമകള്‍ക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ വെറും മനുഷ്യത്വത്തിന്റെ പേരിലാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ടൊവിനോയുടെ മറുപടി. താരജാഡകളെല്ലാം മാറ്റിവെച്ചുളള ടൊവിനോയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നൂറില്‍ നൂറ് മാര്‍ക്കായിരുന്നു ജനങ്ങളില്‍നിന്നെല്ലാം ലഭിച്ചിരുന്നത്. പ്രളയത്തിനു ശേഷം ടൊവിനോയെ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടിയിരുന്നു.

സാമൂഹിക വിഷയങ്ങളിലും മറ്റും

സാമൂഹിക വിഷയങ്ങളിലും മറ്റും

സാമൂഹിക വിഷയങ്ങളിലും മറ്റും കൃത്യമായ നിലപാടുകളുളള ഒരു താരം കൂടിയാണ് ടൊവിനോ തോമസ്.ചാനല്‍ അഭിമുഖങ്ങളിലെല്ലാം ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി താരം നല്‍കാറുണ്ട്. ഒന്നില്‍നിന്നും വലിഞ്ഞുനില്‍ക്കാതെ എല്ലാ കാര്യങ്ങളിലും സജീവമായ ഇടപെടുവാനും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാനും താരം എത്താറുണ്ട്. മലയാളത്തില്‍ വ്യത്യസ്ത തരം സിനിമകള്‍ ചെയ്യുന്ന ഒരു താരം കൂടിയാണ് ടൊവിനോ തോമസ്. ഒരേതരം സിനിമകള്‍ ചെയ്യാതെ പുതുമയുളള പ്രമേയങ്ങള്‍ പറയുന്ന സിനിമകളുമായിട്ടാണ് താരം എത്താറുളളത്.

കഴിഞ്ഞ വര്‍ഷത്തെ താരം

കഴിഞ്ഞ വര്‍ഷത്തെ താരം

കഴിഞ്ഞ വര്‍ഷം അഞ്ചിലധികം സിനിമകളായിരുന്നു നടന്റെതായി പുറത്തിറങ്ങിയിരുന്നത്. ഇതില്‍ ഭൂരിഭാഗം സിനിമകളും തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടുകയും ചെയ്തു. മലയാള സിനിമകള്‍ക്കൊപ്പം തന്നെ രണ്ടു തമിഴ് ചിത്രങ്ങളും താരത്തിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി. മാരി 2,അഭിയും അനുവും തുടങ്ങിയവയായിരുന്നു ആ ചിത്രങ്ങള്‍. തീവണ്ടി എന്ന ചിത്രം ടൊവിനോയുടെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രമായും കഴിഞ്ഞ വര്‍ഷം മാറിയിരുന്നു.മറഡോണ,ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയവയായിരുന്നു ടൊവിനോയുടെ മറ്റു വിജയ ചിത്രങ്ങള്‍.

പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

നടന്‌റെ പിറന്നാള്‍ ദിനമായ ഇന്ന് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ടൊവിനോയുടെ ലൂക്ക എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആയിരുന്നു താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ടൊവിനോയുടെ പുതിയ ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണ നായികയായി എത്തുന്ന സിനിമ അവസാന ഘട്ട ജോലികളിലാണുളളത്.

കാണൂ

സംയുക്ത മേനോന്റെ ആശംസ

അനു സിത്താരയുടെ പോസ്റ്റ്

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

മലയാളത്തിലെ മുന്‍നിര നടനായി ഉയര്‍ന്ന താരത്തിന്റെതായി കൈനിറയെ സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്ത ചിത്രങ്ങളാണെന്നതാണ് ഇതില്‍ ശ്രദ്ധേയമായിരിക്കുന്നത്. ലൂക്ക,കിലോ മീറ്റേര്‍സ് ആന്‍ഡ് കിലോ മീറ്റേര്‍സ്,ആന്‍ഡ് ദ ഓസക്കര്‍ ഗോസ് ടൂ,ഉയരെ,കല്‍ക്കി,ലൂസിഫര്‍,വൈറസ്,ജോ തുടങ്ങിയവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സിനിമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X