For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നൂറ് പശുക്കളും ഒരു മനുഷ്യനും'!! ഇതൊന്നും കാണുന്നില്ലല്ലോ അല്ലേ, കേന്ദ്രത്തെ ട്രോളി ടൊവിനോ

  By Ankitha
  |
  കേന്ദ്രത്തിനെതിരെ വിമർശനവുമായി ടോവിനോ | filmibeat Malayalam

  കാലങ്ങൾ എത്ര കഴിഞ്ഞാലും തലമുറകൾ എത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിലെന്നും 2018 ആഗസ്റ്റ് മാസമുണ്ടാകും. അത്രയും ഭീകരമായ ഒരു സന്ദർഭത്തിലൂടെയായിരുന്നു കേരള ജനത കടന്നു പോയത്. പ്രളയമെന്നത് സിനിമകളിലും മറ്റും കണ്ടുളള പരിചയം മാത്രമേ ഭൂരിഭാഗം പേർക്കും ഉണ്ടാവുകയുളളൂ. എന്നാൽ ഇത്രയധികം നാശം വിതയ്ക്കുന്ന ഒന്നാണെന്ന് ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. എന്നാൽ എത്ര നാശം വിതച്ചാലും ഒറ്റക്കെട്ടായി നേരിട്ട ജനങ്ങളുടെ ചങ്കുറപ്പിനെയാണ് എടുത്തു പറയേണ്ടത്.

  വലിയവനെന്നോ ചെറിയവനെന്നോയില്ലാതെ സെലിബ്രിറ്റി ജാഡകൾ മാറ്റിവെച്ച് എല്ലാവരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നു. പണം മാത്രമല്ല ഒരാൾക്ക് നൽകാൻ കഴിയുന്ന സഹായം അതിനു മുകളിൽ ജനങ്ങൾക്ക് വണ്ടി ചെയ്യാൻ സാധിക്കുമെന്ന് ടൊവിനോ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കേന്ദ്രത്തെ ട്രോളിയുളള ടൊവിനോയുടെ പോസ്റ്റാണ്. ഇൻസ്റ്റഗ്രാമിലാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

  A post shared by Tovino Thomas (@tovinothomas) on

  ഇരുപത്തിനാലായിരത്തിലധികം കോടിയുടെ നഷ്ടം

  പ്രളയത്തിൽ കേരളത്തിന്റെ ഭൂരിഭാഗം ജില്ലകളും വെള്ളത്തിനടിയിലായിരുന്നു. ചോരനീരാക്കി പണിതുയർത്തിയ സർവ്വതും മഴവെള്ള പാച്ചിലിൽ പ്രകൃതി കൊണ്ടുപോയി. പ്രളയത്തിൽ ആളുകളുടെ ജീവൻ മാത്രമാണ് ഇപ്പോൾ തിരിച്ച് കിട്ടിയിരിക്കുന്നത്.. ഇനി ആദ്യം മുതൽ തുടങ്ങിയാൽ മാത്രമേ ജീവിതം പഴയ സ്ഥിതിയിൽ കൊണ്ടു വരാൻ സാധിക്കുകയുള്ളൂ.

  ഇരുപത്തിനായിരത്തിലധികം കോടിയുടെ നഷ്ടം

  20000കോടിയുടെ നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. ഇനിയും പഴയ സ്ഥിതിയിലേയ്ക്ക് കേരളം മടങ്ങി വരണമെങ്കിൽ ഇനിയും കോടി കണക്കിന് രൂപവേണം. ഇപ്പോൾ സഹായമായി ലഭിച്ച പൂപ തികയാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ ദൃശ്യമാകുന്നത്. ഭൂരിഭാഗം പേരുടേയും വീടും സാധമസാമഗ്രിഹികളും നഷ്ടപ്പെട്ടിട്ടുണ്ട്.

  സാഹയവുമായി സിനിമ ലോകം

  ഭാഷാഭേദമില്ലാതെ നല്ല സിനിമകളെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. നല്ല സിനിമകളെ ഇരു കൈകളും നീട്ടി സ്വീകരിക്കാൻ കേരളീയർക്ക് ഒരു മടിയുമില്ല. അതുപോലെ തന്നെ താരങ്ങളേയും. മലയാളി താരങ്ങളെ പോലെ തന്നെ അന്യാഭാഷ താരങ്ങൾക്കും വേണ്ടവിധം ബഹുമാനം നൽകുന്നവരാണ് മലയാളികൾ. ഇത് ഇന്ത്യൻ സിനിമ ലോകത്ത് തന്നെ പരസ്യമായ രഹസ്യവുമാണ്. തങ്ങളുടെ ആരാധകർക്ക് ഒരു അപകടം വന്നപ്പോൾ സഹായിക്കാൻ ഈ താരങ്ങളും മടി കാണിച്ചില്ല. തങ്ങൾക്ക് നൽകാവുന്നതിലും അധികം സഹായം ഇവർ നൽകിയിരുന്നു.

  കേന്ദ്രത്തിന്റെ സഹായം

  പ്രളയത്തിൽ മുങ്ങി പോയ കേരളത്തിലെ ജനങ്ങളെ പൂർവ്വസ്ഥിതിയിൽ എത്തിക്കാൻ ഏകദേശം ഇരുപതിനായിരം കോടിയിലധികം രൂപ ആവശ്യമാണ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് 600 കോടി രൂപമാത്രമാണ്. ആദ്യം 100 കോടിയും പിന്നെ 500 കോടിയുമാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ എല്ലാവർക്കും വളരെ അമർഷമുണ്ട്.

  കേന്ദ്രത്തിനെ ട്രോളി ടൊവിനോ

  പ്രളയത്തിൽ അകപ്പെട്ട കേരളത്തിലെ ജനങ്ങൾക്ക് വേണ്ടവിധം കേന്ദ്രം സഹായിച്ചില്ലെന്നുള്ള പരാതി എല്ലാവർക്കുമുണ്ട്. ചിലർ ഇത് പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇപ്പോൾ കേന്ദ്രത്തിന്റെ ധനസഹായത്തിനെ പരോക്ഷമായി ട്രോളി നടൻ ടൊവിനോ രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസത്തിനും രക്ഷാ പ്രവര്‍ത്തനത്തിനും ടൊവിനോ മുന്നിൽ തന്നെയുണ്ടായിരുന്നു.

  നൂറ് പശുക്കളും ഒരു മനുഷ്യനും

  ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ടൊവിനോ കേന്ദ്രത്തെ ട്രോളുന്ന തരത്തിലുളള പോസ്റ്റുമായി എത്തിയിരിക്കുന്നത്.നൂറ് പശുക്കള്‍ പ്രളയത്തില്‍ പെട്ടു, ഒപ്പം ഒരു ലക്ഷം മനുഷ്യരും, കേന്ദ്രസഹായ വേണമെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ടൊവിനോ ആവശ്യപ്പെട്ടത്. അഞ്ഞൂറ് കോടി മതിയാകില്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

  English summary
  actor tovino thomas trolled central government relief fund

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more