ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകളുമായി ടൊവിനോ! നടന്റെ ഓര്‍മ്മകള്‍ പുസ്തകമായി എത്തുന്നു

By Prashant V R

നടന്‍ ടൊവിനോ തോമസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. പല കാലങ്ങളിലെ പല വിഷയങ്ങളെക്കുറിച്ചുമുളള ഓര്‍മ്മകളാണ് നടന്‍ തന്റെ പുസ്തകത്തില്‍ പങ്കുവെക്കുന്നത്. ടൊവിനോയുടെതായി ആദ്യമായി പുറത്തിറങ്ങുന്ന പുസ്തകം കൂടിയാണിത്.

ഒരു (കു)സുപ്രസിദ്ധ പയ്യന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരിലാണ് നടന്റെ പുസ്തകം എത്തുന്നത്. മുപ്പത് അധ്യായങ്ങളാണ് പുസ്തകത്തിലുളളത്. ഇതില്‍ തന്റെ ആദ്യകാലം മുതല്‍ ഇപ്പോള്‍ സിനിമാ നടനെന്ന നിലയിലുളളത് വരെയുളള ഓര്‍മ്മകളാണ് ടൊവിനോ പങ്കുവെക്കുന്നത്.

tovino thomas,

വിദ്യാഭ്യാസം,യാത്രകള്‍,വായന.സോഷ്യല്‍ മീഡിയ, ആരാധകര്‍,സിനിമയിലെ അദ്യശ്യ മനുഷ്യര്‍,മതം,രാഷ്ട്രീയം,മനുഷ്യത്വം തുടങ്ങി ഒട്ടറെ കാര്യങ്ങള്‍ പുസ്തകത്തില്‍ വിഷയമായിട്ടുണ്ട്. തന്നെ ഇഷ്ടപ്പെടുന്നവര് താനില്ലാത്ത മറ്റു സിനിമകളെയും പ്രോല്‍സാഹിപ്പിക്കണമെന്ന അപേക്ഷ ടൊവിനോ തന്റെ ആരാധകരോട് പുസ്തകത്തില്‍ നടത്തുന്നുണ്ട്.

അതേസമയം മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രമാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അനു സിത്താരയും നിമിഷ സജ്ജയനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ജീവന്‍ ജോബ് തോമസ് തിരക്കഥയെഴുതിയ ചിത്രത്തിന് നൗഷാദ് ഷെരീഫാണ് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. നവംബര്‍ ഒമ്പതിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X