ഞാനുള്ളപ്പോള്‍ നിങ്ങളെ വീഴാന്‍ സമ്മതിക്കില്ല!! വിദ്യാർഥികളെ രക്ഷിച്ച് ഉണ്ണി മുകുന്ദൻ, വീഡിയോ കാണൂ
കോളേജിലെ ഒരു പാരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം.
മലയാളികളുടെ പ്രിയപ്പെട്ട യുവ താരമാണ് ഉണ്ണി മുകുന്ദൻ. മസിലളിയൻ മലയാളത്തിലെ സൽമാൻഖാൻ എന്നിങ്ങനെ ഓമനപ്പേരുകളിലാണ് ഉണ്ണിയെ ആരാധകർക്കിടയിൽ അറിയപ്പെടാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉണ്ണിയുടെ വീഡിയോയാണ്. പലക്കാട് എൻഎസ്എസ് കോളേജിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കോളേജിലെ ഒരു പാരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ഉണ്ണി എത്തിയപ്പോൾ തന്നെ ആരാധകർ ആരവം മുഴക്കി തടിച്ചു കൂടിയിരുന്നു. ബാരിക്കേഡിന്റെ വശങ്ങളിലായിട്ടായിരുന്നു വിദ്യാർഥികൾ നിന്നത്. കുട്ടികൾക്ക് കൈകൊടുക്കാനായി ഉണ്ണി ബാരിക്കേഡിന്റെ അടുത്തെത്തിയതോടെ എല്ലാവരും കൂടി ഒരു വശത്തേയ്ക്ക് നീങ്ങുകയായിരുന്നു. ഭാരം താങ്ങാൻ വയ്യാതെ ബാരിക്കേഡ് നിലം പതിക്കാൻ തുടങ്ങി. ഉടൻ തന്നെ ഉണ്ണി ബാരിക്കേഡ് താങ്ങി നിർത്തുകയും, താരവും അവിടെയുണ്ടായിരുന്നു രണ്ടു പേരു ചേർന്ന് ഇത് പൂർവ്വ സ്ഥിതിയിലേയ്ക്ക് സ്ഥാപിക്കുകയും ചെയ്തു.
ബാരിക്കേഡ് വീഴുന്നതിന്റേയും മറ്റും വീഡിയോയും ചിത്രങ്ങളും ഉണ്ണി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എനിയ്ക്ക് നിങ്ങളുടെ പിന്തുണയുണ്ട്. ഞാനുളളപ്പോൾ നിങ്ങളെ ഒരിക്കലും വീഴാനമ്‍ അനുവദിക്കില്ലെന്ന് താരം വീഡിയോയ്ക്കൊപ്പം കുറിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉണ്ണിയുടെ ഈ വീഡിയേയ്ക്ക് സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











