താടിയുമില്ല മീശയുമില്ല!! ഉണ്ണി മുകുന്ദന്റെ പുതിയം രൂപം ഞെട്ടിച്ചു, ക്ലീൻ ഷേവിൽ ഉണ്ണിയിപ്പോൾ ഇങ്ങനെ
ഉണ്ണി മുകുന്ദൻ സ്ത്രീ വേഷത്തിൽ എത്തിയ ചിത്രമായ ചാണാക്യതന്ത്രത്തിലായിരുന്നു താരത്തെ ക്ലീൻ ഷേവിൽ കണ്ടത്.
ഉണ്ണി മുകുന്ദൻ എന്ന് കേൾക്കുമ്പോൾ താടിയും മീശയും തല്ല കട്ട മസിലുമുളള ഒരു മൊഞ്ചൻ ചെക്കന്റെ മുഖമാണ് എല്ലാവരുടേയും മനസ്സിൽ ഓടി എത്തുന്നത്. താടിയും മീശയുമില്ലാത്ത ഉണ്ണിയെ ചിന്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉണ്ണിയുടെ പുതിയ ഗെറ്റാപ്പാണ്. താടിയും മീശയും വടിച്ച് ക്ലീൻ ഷേവിലാണ് താരം. ഉണ്ണി തന്റെ പുതിയ ലുക്ക് ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

ഇതിനും മുൻപ് ഉണ്ണി മുകുന്ദൻ സ്ത്രീ വേഷത്തിൽ എത്തിയ ചിത്രമായ ചാണാക്യതന്ത്രത്തിലായിരുന്നു താരത്തെ ക്ലീൻ ഷേവിൽ കണ്ടത്. എന്നാൽ അന്ന് ഫുൾ സ്ത്രീയുടെ ഗെറ്റിപ്പിലായിരുന്നു. അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോഴത്തെ രൂപ. താടി മീശയും മാത്രമാല്ല ശരീരവും ചെറുതായി മെലിഞ്ഞിട്ടുണ്ട്.
ഉണ്ണിയുടെ ലുക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ നല്ല അഭിപ്രായം പറയുമ്പോൾ ചിലർ താടി പോയതിൽ നല്ല വിഷമം പങ്കുെവയ്ക്കുന്നുണ്ട് . മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ബോംബൈ മാർച്ച് 12 ലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. അതിനു ശേഷ മികച്ച ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഉണ്ണിയ്ക്ക് കഴിഞ്ഞു. തെലുങ്കിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഭാഗമതിയിലും ഉണ്ണി ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു.


Click it and Unblock the Notifications