ഉണ്ണി മുകുന്ദന്‍ ശബരിമല കയറാന്‍ മാലയിടുന്നു
സിനിമയിലെത്തിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഉണ്ണി മുകുന്ദന് ഇപ്പോഴാണ് ഭാഗ്യം തെളിഞ്ഞത്. മറന്നു തുടങ്ങുകയായിരുന്ന ഉണ്ണി മുകുന്ദനെ വീണ്ടും ഒര്‍മിപ്പിക്കുന്നതരത്തിലായിരുന്നു 'വിക്രമാദിത്യനി'ലെ പ്രകടനം.
ഇപ്പോള്‍ സിനിമയില്‍ തിരക്കുകളൊക്കെയായി. അതിനിടയില്‍ ഉണ്ണി ശബരിമല കയറാന്‍ മലായിടുന്നു. ഫേസ്ബുക്കിലൂടെ ഉണ്ണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ക്കും ദീപാവലി ആശംസിച്ച ഉണ്ണി, ഈവര്‍ഷം ശബരി മല കയറുന്നവര്‍ക്കു ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

'മല്ലുസിങി'ന്റെ വിജയത്തിന് ശേഷം ഉണ്ണയ്ക്ക് ബ്രേക്ക് നല്‍കിയ ചിത്രമാണ് ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍. ദുല്‍ഖര്‍ സല്‍മാനൊപ്പം ഉണ്ണിയും തകര്‍ത്തഭിനയിച്ചു. അതിനിടയില്‍ മമ്മൂട്ടിയുടെ 'രാജാധിരാജ'യില്‍ ഒരു അതിഥി വേഷത്തിലുമെത്തി.
വിക്രമാദിത്യന്റെ വിജയത്തിന് ശേഷം ധാരാളം അവസരങ്ങള്‍ ഉണ്ണിയെ തേടി വന്നിരുന്നു. 'സലാല മൊബൈല്‍സ്' സംവിധാനം ചെയ്ത ശരത്ത് ഹരിദാസിന്റെ എന്തൊരു ഭാഗ്യമായിരുന്നു അതിലൊന്ന്. എന്നാല്‍ ഒരു കാരണവും പറയാതെ സംവിധായകന്‍ സിനിമ ഉപേക്ഷിച്ചു. അതോടെ സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള കിട്ടയത് മലയകയറ്റത്തിന്റെ വ്രതം നോല്‍ക്കാന്‍ സഹായമായി.


Click it and Unblock the Notifications