twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്റെ രൂപം തുടക്കകാലത്ത് ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല... അത് ഞാൻ മനസിലാക്കിയിരുന്നു'; ഉണ്ണി മകുന്ദൻ

    |

    മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദൻറേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് സ്ത്രീകളടക്കം നിരവധി ആരാധകരുണ്ട്. മലയാള സിനിമയുടെ സ്വന്തം മസിൽമാനാണ് ഉണ്ണി മുകുന്ദൻ. മസിൽ, ബോഡി ബിൽഡിങ്, ഫിറ്റ്നസ് എന്നിവയെ കുറിച്ചെല്ലാം കേട്ടാൽ എല്ലാവരും ആദ്യം ഓർക്കുന്ന വ്യക്തി ഒരുപക്ഷെ ഉണ്ണി മുകുന്ദനായിരിക്കും.

    'അമല മോൾക്കിനി മുത്തച്ഛനില്ല... ഓർമകളിൽ എന്നും അങ്ങ് ഉണ്ടാകും'; ജി.കെ പിള്ളയെ കുറിച്ച് നടി അശ്വതി'അമല മോൾക്കിനി മുത്തച്ഛനില്ല... ഓർമകളിൽ എന്നും അങ്ങ് ഉണ്ടാകും'; ജി.കെ പിള്ളയെ കുറിച്ച് നടി അശ്വതി

    ബോംബെ മാർച്ച് 12 ആണ് മലയാളത്തിൽ ഉണ്ണിയുടേതായി പുറത്തിറങ്ങിയ ആദ്യ സിനിമ. ശേഷം ബാങ്കോക് സമ്മർ, തൽസമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിലും ഉണ്ണി മുകുന്ദൻ അഭിനയിച്ചു. ശേഷം മല്ലു സിങ് റിലീസായതോടെയാണ് ഉണ്ണി മലയാളത്തിലെ യുവതാരനിരയിലെ ശക്തമായ സാന്നിധ്യമായി ഉണ്ണി മുകുന്ദൻ മാറി. പിന്നീട് തീവ്രം, ഇത് പാതിരാമണൽ, വിക്രമാദിത്യൻ, രാജാധിരാജ, ഫയർമാൻ, കെഎൽ പത്ത്, സ്റ്റൈൽ, ജനതാ ​ഗാരേജ്, അച്ചായൻസ്, തരം​ഗം, മാസ്റ്റർപീസ്, ബാ​ഗമതി, ഇര, മാമാങ്കം, ഭ്രമം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

    'ഷിബുവിനെപോലെ എനിക്കും ഉ‌ണ്ടായിട്ടുണ്ട്'; പ്രണയ നഷ്ടങ്ങളെ കുറിച്ച് മിന്നലിലെ വില്ലൻ!'ഷിബുവിനെപോലെ എനിക്കും ഉ‌ണ്ടായിട്ടുണ്ട്'; പ്രണയ നഷ്ടങ്ങളെ കുറിച്ച് മിന്നലിലെ വില്ലൻ!

    മേപ്പടിയാൻ തിയേറ്ററുകളിലേക്ക്

    ഇപ്പോൾ വീണ്ടും ഉണ്ണി മുകുന്ദൻ നായകനായ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. മേപ്പടിയാൻ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്. ജനുവരി 14ന് ആണ് സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നത്. നവാഗതനായ വിഷ്‍ണു മോഹൻ ആണ് മേപ്പടിയാൻ സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ആദ്യ സംരംഭം കൂടിയാണിത്. ‌സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം രമേശ്, അഞ്ജു കുര്യൻ, നിഷ സാരംഗ്, ശങ്കർ രാമകൃഷ്‍ണൻ, കലാഭവൻ ഷാജോൺ, അപർണ്ണ ജനാർദ്ദനൻ, ജോർഡി പൂഞ്ഞാർ, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, പൗളി വിൽസൺ, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്‍വിൽ എൻറർടെയ്‍ൻ‍മെൻറ് ആണ് വിതരണം.

    വൈറലായ ഉണ്ണി മുകുന്ദന്റെ മേക്കോവർ

    മെക്കാനിക്കായിട്ടാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചിരിക്കുന്നത്. കഥാപാത്രമാകാൻ വേണ്ടി ഉണ്ണി മുകുന്ദൻ ഫിറ്റ്നസ് ഉപേക്ഷിച്ച് ‌ശരീര ഭാരം വർധിപ്പിച്ചതും പിന്നീട് ഷൂട്ടിങ് പൂർത്തിയായ ശേഷം തിരികെ ഫിറ്റ്നസിലേക്ക് എത്തിയതും വലിയ വാർത്തയായിരുന്നു. മറ്റ് ഭാഷാ ചിത്രങ്ങളിലും ഉണ്ണി മുകുന്ദൻ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. യശോദ എന്ന് പേരിട്ടിരിക്കുന്ന സാമന്തയുടെ ബഹുഭാഷ ചിത്രത്തിലും ഉണ്ണി മുകുന്ദൻ ഭാ​ഗമായിട്ടുണ്ട്. മോഹൻലാലും ജൂനിയർ എൻടിആറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ജനത ഗാര്യേജിലൂടെയാണ് ഉണ്ണി മുകുന്ദൻ തെലുങ്കിൽ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അനുഷ്‌ക ഷെട്ടി നായികയായ ഭാഗമതിയിലും നിർണായക വേഷത്തിലെത്തിയിരുന്നു. നന്ദനത്തിന്റെ തമിഴിൽ റീമേക്കിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദനായിരുന്നു.

    Recommended Video

    കോളേജ് ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉണ്ണിമുകുന്ദന്റെ മറുപടി | FilmiBeat Malayalam
    നേരിട്ട അവ​ഗണനകൾ

    ഇപ്പോൾ സിനിമയുടെ തുടക്കകാലത്ത് നേരിട്ട ചില അവ​ഗണനകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ​​ഗുജറാത്തിൽ പഠിച്ച് വളർന്നതിനാൽ സ്കൂൾ കാലം അവസാനിച്ചത് മുതൽ ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന ആളാണ് താനെന്നും എന്നാൽ സിനിമയിൽ എത്തിയപ്പോൾ ഇ തിന്റെ പേരിൽ പലരും തന്നെ അവ​ഗണിച്ചിട്ടുണ്ടെന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. 'സിനിമയിൽ‌ അവസരങ്ങൾ തിരക്കി നടന്ന കാലത്ത് എല്ലാവരും കുറ്റപ്പെടുത്തിയത് എന്റെ ശരീര പ്രകൃതിയേയായിരുന്നു. അന്ന് മുതൽ ഫിറ്റ്നസ് ശ്രദ്ധിച്ച് ബോഡി സൂക്ഷിക്കുന്ന ആളാണ് ഞാൻ. അന്ന് മലയാളത്തിലെ നടന്മാരുടെ കഥാപാത്രങ്ങൾക്ക് മസിലും എന്റേത് പോലുള്ള ശരീര പ്രകൃതിയും ഉണ്ടായിരുന്നില്ല. അതിന്റേതായിട്ടുള്ള അവ​ഗണനകൾ അന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. ചാൻസ് ചോദിച്ച് നടന്ന കാലത്ത് കൈയ്യിൽ പൈസയില്ലാതെ കിലോമീറ്ററുകളോളം നടന്ന് തന്നെയാണ് തിരികെ വീട്ടിലെത്തിയിരുന്നത്. സിനിമയ്ക്ക് വേണ്ടി എന്ത് കഠിനാധ്വാനം ചെയ്യാൻ തയ്യാറായിട്ടുള്ള വ്യക്തിയുമാണ് ഞാൻ. നിർമാണം മാത്രമല്ല സിനിമാ സംവിധാനം എന്റെ സ്വപ്നങ്ങളിൽ ഒന്നാണ്' ഉണ്ണി മുകുന്ദൻ പറയുന്നു.

    Read more about: unni mukundan
    English summary
    actor Unni Mukundan open up about his worst experience from film industry, details inside
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X