ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

By Aswathi

ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കുറച്ചുകൂടെ സുന്ദരനായിട്ടുണ്ട്. അതിനു പിന്നിലെ കഷ്ടപ്പാട് എന്താണെന്ന് ഉണ്ണിയ്ക്ക് മാത്രമേ അറിയൂ. സിനിമയ്ക്ക് വേണ്ടിയല്ലെങ്കിലും സൗന്ദര്യം കാത്തുസൂക്ഷിക്കുന്നകാര്യത്തില്‍ ചെറുപ്പം മുതലേ ഉണ്ണയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. അന്നേ ബോഡി ബില്‍ഡേഴ്‌സിനോടും ആക്ഷന്‍ ചിത്രങ്ങളോടും വലിയ താത്പര്യമായിരുന്നത്രെ ഉണ്ണി മുകുന്ദന്.

ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിന് വേണ്ടി ജിമ്മില്‍ പോയും ഭക്ഷണക്രമത്തില്‍ കൃത്യമായ പഥ്യം അനുഷ്ടിച്ചുമൊക്കെയാണ് ഉണ്ണി ശരീരസൗന്ദര്യം കൂട്ടിയതെന്നത് നേരത്തെ വാര്‍ത്തകളായിരുന്നു. റൊമാന്റിക് ഹീറോസിനെക്കാള്‍ ഇഷ്ടം ആക്ഷന്‍ നായകന്മാരെയാണെന്നും ഉണ്ണി പറയുന്നു.

തടിയൊന്നു കുറക്കണം എന്ന് തോന്നിയപ്പോള്‍ സിനിമയില്‍ നിന്ന് ചെറിയൊരു ബ്രേക്കെടുത്തു. കഠിനാദ്ധ്വാനം ചെയ്തിട്ടാണ് ഇപ്പോള്‍ ബോഡി ബില്‍ഡ് ചെയ്തിരിക്കുന്നത്. പക്ഷെ സിക്‌സ്പാക്ക് ആയിരിക്കുന്നത് ശരീരത്തിന് നല്ലതല്ല. വേണമെങ്കില്‍ ജീവിതത്തില്‍ ഒരുതവണ സിക്‌സ്പാക്കായിരുന്നിട്ട് ഫോട്ടോ എടുത്തുവയ്ക്കുക. ആരോഗ്യത്തോടെയിരിക്കുക എന്നതാണ് ഏറ്റവും പ്രധാന്യം. ഒപ്പം ഫിറ്റായിരിക്കുകയും വേണം- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

തൃശ്ശൂര്‍ക്കാരന്‍ ഇപ്പോള്‍ കൊച്ചിയില്‍

ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

1987ല്‍ തൃശ്ശൂരിലാണ് ഉണ്ണിമുകുന്ദന്റെ ജനനം. സിനിമയില്‍ തിരക്കുകളായതോടെ കൊച്ചിയിലേക്ക് പറിച്ചു നട്ടു

തമിഴിലൂടെ തുടക്കം

ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ് ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റം. സീഡന്‍ എന്നു പേരിട്ട ചിത്രത്തില്‍ അനന്യയും ധനുഷുമായിരുന്നു മറ്റ് താരങ്ങള്‍

മമ്മൂട്ടിയ്‌ക്കൊപ്പം മലയാളത്തില്‍

ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പമാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച പുതുമുഖ താരത്തിനുള്ള സിമ പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയിത്തിലൂടെ ലഭിച്ചു.

 നായകനായി ബാങ്കോക്കില്‍

ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

ബാങ്കോക് സമ്മര്‍ എന്ന ചിതച്രത്തിലൂടെ മലയാളത്തില്‍ നായകനടനായി അഭിനയിക്കാന്‍ തുടങ്ങി

നിത്യാമേനോനൊപ്പം തത്സമയം

ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

ഒരു ഫീമെയില്‍ ഓറിയന്റഡ് സിനിമയായ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ നിത്യാമോനൊപ്പം അഭിനയിച്ചതോടെ ഒരു ചോക്ലേറ്റ് പയ്യനെന്ന ഇമേജായി ഉണ്ണിയ്ക്ക്

മല്ലുസിംഗിലൂടെ ബ്രേക്ക് കിട്ടി

ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

വൈശാഖ് സംവിധാനം ചെയ്ത മല്ലുസിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ബ്രേക്ക് കിട്ടിയത്. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ് കെ ജയന്‍, സംവൃത സുനില്‍, മീരനന്ദന്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍

മറ്റ് ചിത്രങ്ങള്‍

ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

അതിന് ശേഷം ഏഴാം സൂര്യന്‍, തീവ്രം, ഹിറ്റ് ലിസ്റ്റ്, ഐ ലവ് മി, ഇത് പാതിരാ മണല്‍, ഒറീസ്, ഡി കമ്പനി, എന്നീ ചിത്രങ്ങളിലും അഭിനയിച്ചു

ലാസ്റ്റ് സപ്പറിന് വേണ്ടി

ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

ഉണ്ണിയുടേതായി ഒടുവില്‍ ഇറങ്ങിയ ചിത്രമാണ് വിനില്‍ സംവിധാനം ചെയ്ത ലാസ്റ്റ് സപ്പര്‍. ഈ ചിത്രത്തിന് വേണ്ടിയാണ് താരം ബോഡി ബില്‍ഡ് ചെയ്തത്

പുതിയ ചിത്രങ്ങള്‍

ഉണ്ണിമുകുന്ദന്‍ കഷ്ടപ്പെട്ട് സുന്ദരനായി

സാമ്രാജ്യം, കാറ്റും മഴയും ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്നിവയാണ് ഉണ്ണിയുടെ പുതിയ ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X