»   » മമ്മൂട്ടി സമ്മതിച്ചു, പൃഥ്വിരാജിന് പിന്നാലെ മറ്റൊരു യുവനടനും സംവിധാനരംഗത്തേക്ക്!

മമ്മൂട്ടി സമ്മതിച്ചു, പൃഥ്വിരാജിന് പിന്നാലെ മറ്റൊരു യുവനടനും സംവിധാനരംഗത്തേക്ക്!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രം എന്തായാലും സംഭവിക്കും എന്നാല്‍ ഉടന്‍ തന്നെ ഉണ്ടാകില്ലെന്ന് അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു.

എന്നാല്‍ അതിന് മുമ്പായി മറ്റൊരു യുവനടന്റെ സംവിധാനരംഗത്തേക്കുള്ള അരങ്ങേറ്റം സംഭവിച്ചിരിക്കും. അതെ യുവനടന്‍ ഉണ്ണി മുകുന്ദനും സംവിധാന രംഗത്തേക്ക് കടക്കാനുള്ള ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായി വരുന്നു. മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി മുകുന്ദന്‍ പ്രവര്‍ത്തിക്കുന്നത്.

സഹസംവിധാനം

മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ഉണ്ണി മുകുന്ദന്‍ പ്രവര്‍ത്തിക്കുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്തതാണ് ചിത്രം.

മമ്മൂട്ടി സമ്മതിച്ചു

ഞാനൊരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ഭാഗമാകാന്‍ ഉണ്ണി മുകുന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചപ്പോള്‍ അദ്ദേഹവും സമ്മതിച്ചു.

തിരക്കുകള്‍ മാറ്റി വച്ചു

ഉണ്ണി മുകുന്ദന്റെ സിനിമാ തിരക്കുകള്‍ ചിത്രത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രമെന്ന് പറഞ്ഞതോടെ മറ്റ് തിരക്കുകള്‍ മാറ്റി വച്ച് ചിത്രത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറാകുകയായിരുന്നു.

അനിയനെ പോലെ

മല്ലു സിങ് ചെയ്തപ്പോള്‍ മുതല്‍ ഉണ്ണി മുകുന്ദനെ എന്റെ അനിയനെ പോലെയാണ് ചെയ്യുന്നത്. എന്റെ എല്ലാ സിനിമകളിലും ഉണ്ണി മുകുന്ദനെയും ഒരു ഭാഗമാക്കണമെന്നത് എന്റെ ആഗ്രഹമാണെന്നും സേതു പറഞ്ഞു.

English summary
Actor Unni Mukundan to turn director.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam