മലയാളം പറഞ്ഞ് നടന്‍ വിക്കി കൗശല്‍, മോളിവുഡില്‍ അഭിനയിക്കണം, ഫഹദാണ് ഇഷ്ടതാരം എന്നും നടന്‍

By Midhun Raj

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരമാണ് വിക്കി കൗശല്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമയിലെ മുന്‍നിര നായകനടന്മാരില്‍ ഒരാളായി വിക്കി മാറിയിരുന്നു. ബോളിവുഡിന് പുറമെ മലയാളികളുടെയും ഇഷ്ടതാരമാണ് നടന്‍. അതേസമയം ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയോടുളള ഇഷ്ടം വിക്കി കൗശല്‍ തുറന്നുപറഞ്ഞിരുന്നു. മലയാള സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും തനിക്ക് ചില മലയാളം വാക്കുകള്‍ അറിയാമെന്നും നടന്‍ പറയുന്നു.

vicky kaushal

ഇത് മലയാളം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമുളള എന്റെ ഓഡിഷന്‍ വീഡിയോയായി പരിഗണിക്കുമെങ്കില്‍ സന്തോഷം. എനിക്ക് കുറച്ച് മലയാളം അറിയാം. സുഖം തന്നെ, ചോറ്, വേണ്ട, ഇവിടെ വാ എന്നീ വാക്കുകള്‍ അറിയാം. അപ്പോ മലയാളം പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ രാജ്കുമാര്‍ റാവുവിനെ കടത്തിവെട്ടി, എനിക്ക് മോളിവുഡ് സംവിധായകരോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. വിക്കി പറഞ്ഞു. അതേസമയം അഭിമുഖത്തില്‍ ഫഹഗ് ഫാസിലിനോടുളള ഇഷ്ടവും നടന്‍ പറഞ്ഞിരുന്നു.

ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

Mammootty-Sulfath Love Story | FilmiBea Malayalam

റീജിണല്‍ സിനിമകളില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്നും തമിഴ് സംവിധായകന്‍ വെട്രിമാരന്‍, മറാത്തി സംവിധായകന്‍ നാഗരാജ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും നടന്‍ പറഞ്ഞു. അതേസമയം ഗ്യാങ്‌സ് ഓഫ് വാസെപൂര്‍ എന്ന അനുരാഗ് കശ്യപ് ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടായിരുന്നു വിക്കി കൗശലിന്‌റെ തുടക്കം. തുടര്‍ന്ന് നായകവേഷങ്ങളില്‍ ബോളിവുഡില്‍ തിളങ്ങുകയായിരുന്നു താരം. ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം വിക്കി കൗശല്‍ നേടിയത്. സര്‍ദാര്‍ ഉദ്ദം സിംഗ് ആണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

Read more about: fahadh faasil vicky kaushal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X