കേരളത്തിന് ഇളയദളപതിയുടെ വക സമ്മാനം!! 15ലോറി നിറയെ സാധനങ്ങൾ, ആവേശത്തോടെ ആരാധകര്‍
ദുരിതബാധ്യതർക്ക് സഹായമായി ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കൂടെ നിന്നിരുന്നു
വൻ ദുരന്തത്തിനായിരുന്നു കേരള ജനത സാക്ഷിയായത്. പ്രളയ ജലത്തിൽ നൂറ് കണക്കിന് ജനങ്ങളുടെ ജീവിതമായിരുന്നു ഒലിച്ചു പോയത്. എന്നാൽ മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന് സഹായവുമായി കലാ സാംസ്കാരിക സാമൂഹിക പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ദുരിതബാധ്യതർക്ക് സഹായമായി ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കൂടെ നിന്നിരുന്നു. തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമ താരങ്ങൾ തങ്ങൾക്കാവു വിധം സാഹാങ്ങൾ ഇവർക്ക് നലൽകിയിരുന്നു.

കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നടൻ വിജയ് എഴുപത് ലക്ഷം രൂപയാണ് നല്‍കിയത്. ഇപ്പോഴിത താരം ജനങ്ങൾക്കായി തമിഴ്നാട്ടില്‍ നിന്ന് ഭക്ഷ്യസാധനങ്ങൾ അയച്ചിരിക്കുകയാണ്. വസ്തുക്കളുമായി എത്തിയ ലോറി കേരളത്തിലെത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് ലോറികള്‍ ആരാധകര്‍ സ്വീകരിച്ചത്.14 ജില്ലകളിലേക്കായി 15 ലോറികളാണ് വിജയ് അയച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ നന്ദി അര്‍പ്പിച്ച് ഇട്ട വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ വിജയ് അയച്ച ലോറി കോട്ടയത്തും പത്തനംത്തിട്ടയിലും എത്തിയെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് അറിയിച്ചിരിക്കുകയാണ്.
തമിഴിലേതുപോലെ കേരളത്തിലും വിജയ്ക്ക് വൻ ആരാധകരാണുള്ളത്. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ കേരളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ആരാധർക്ക് താരത്തിനോട് എങ്ങനെയാണോ അതു പോലെ അത്രയ്ക്ക് സ്നേഹവും ബഹുമാനവുമാണ് വിജയ്ക്കും കേരളത്തിലെ ആരാധകരോടുള്ളത്. അത് പല അവസരത്തിലും താരം വെളിപ്പെടുത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications