അത് വേണ്ട മോളെ എന്ന് പറഞ്ഞപ്പോള്‍ പരിഭവവും പിണക്കവുമൊക്കെയുണ്ടായി, മകളെ കുറിച്ച് വിജയകുമാര്‍
മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഒരുകാലത്ത് തിളങ്ങിയ താരമാണ് വിജയകുമാര്‍. സൂപ്പര്‍താര ചിത്രങ്ങളിലായിരുന്നു പ്രാധാന്യമുളള വേഷങ്ങളില്‍ വിജയകുമാറിനെ പ്രേക്ഷകര്‍ കൂടുതല്‍ കണ്ടത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു വിജയകുമാര്‍. കരിയറിന്റെ തുടക്കത്തില്‍ തലസ്ഥാനം, ഉപ്പുകണ്ടം ബ്രദേഴ്‌സ് പോലുളള ചിത്രങ്ങളാണ് നടന്‌റെതായി ശ്രദ്ധിക്കപ്പെട്ടത്.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
പിന്നീട് ലേലം, പത്രം, നരസിംഹം, വല്യേട്ടന്‍ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലും വിജയകുമാര്‍ അഭിനയിച്ചു. ഇപ്പോഴും സിനിമകളില്‍ സജീവമാണ് താരം. എറ്റവുമൊടുവിലായി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മല്‍സരച്ചഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സിലാണ് നടന്‍ അഭിനയിച്ചത്. സിനിമയില്‍ ഡിവൈഎസ്പി ജോസഫ് ഉണ്ണിയാടന്‍ എന്ന റോളില്‍ വിജയകുമാര്‍ എത്തി. വിജയകുമാറിന് പിന്നാലെയാണ് മകള്‍ അര്‍ത്ഥന സിനിമയിലെത്തിയത്.

ഗോകുല്‍ സുരേഷ് നായകനായ മുത്തുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ത്ഥനയുടെ അരങ്ങേറ്റം. അതേസമയം വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയില്‍ വിജയകുമാര്‍ മനസുതുറന്നിരുന്നു. 23ാമത്തെ വയസിലായിരുന്നു തന്‌റെ വിവാഹമെന്ന് നടന്‍ പറയുന്നു.

തലസ്ഥാനം എന്ന ചിത്രം കഴിഞ്ഞ ശേഷമായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. എംജി കോളേജില്‍ ഞാന്‍ എക്കണോമിക്‌സ് സെക്കന്‍ഡ് ഇയറും അവള്‍ ഫസ്റ്റ് ഇയര്‍ സൈക്കോളജിയുമാണ് പഠിച്ചത്. അപ്പോഴാണ് വിവാഹം നടക്കുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയം ആയിരുന്നു എന്ന് പറയാനേ എനിക്ക് അറിയൂ എങ്ങിനെ ആയിരുന്നു എന്ന് പറയാനാകില്ല. നടന്‍ പറഞ്ഞു.

മക്കളും കലാരംഗത്തുണ്ടോ എന്ന ചോദ്യത്തിന് കലാപരമായി ഒന്നുമില്ലെന്ന് നടന്‍ പറയുന്നു. മകള്‍ മുത്തുഗൗദ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സുരേഷേട്ടന്‌റെ മോന്‌റെ കൂടെ, പക്ഷേ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്, മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷന്‍ എന്ന് പറയുന്ന വിഷയം ഇപ്പോഴാണ് ഞാന്‍ അത് അറിയുന്നത്.
Recommended Video

ഞാന്‍ ഇതേകുറിച്ച് അന്വേഷിക്കാന്‍ വേണ്ടി. ഇവാനിയോസ് കോളേജില്‍ പോയപ്പോള്‍ അവര്‍ പറയുകയുണ്ടായി വിജയകുമാറേ ഇതൊരു കോഴ്‌സാണ്. അപ്പോള്‍ ആ കുട്ടികളുടെ സ്വപ്‌നം എന്ന് പറയുന്നത് സിനിമയാണെന്ന്. മാത്രമല്ല കൂട്ടുകാര്‍ പറയുമല്ലോ അച്ഛന്‍ നടന്‍ ആണല്ലോ അപ്പോ നിനക്കും ആകാമല്ലോ എന്ന്. പക്ഷേ ഞാന്‍ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മള്‍ക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്‌റെ പേരില്‍ പരിഭവവും പിണക്കവും ഒക്കെയുണ്ടാക്കി. അതൊക്കെ തീര്‍ത്തു. ഇപ്പോള്‍ കുഴപ്പമില്ലാതെ പോകുന്നു, പരിപാടിയില്‍ വിജയകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications











