For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിനൊരുങ്ങി വിജിലേഷ്; വിവാഹനിശ്ചയം കഴിഞ്ഞെന്ന് താരം, പ്രിയതമയ്‌ക്കൊപ്പമുള്ള വീഡിയോ പുറത്ത്

  |

  തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് കൊണ്ട് യുവനടന്‍ വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. സിനിമാ താരത്തിന് വധുവിനെ അന്വേഷിച്ച് ആരാധകരും രംഗത്ത് എത്തിയിരുന്നു. അധികം വൈകുന്നതിന് മുന്‍പ് തനിക്കൊരു വധുവിനെ കിട്ടിയെന്ന കാര്യവും വിജിലേഷ് പ്രിയപ്പെട്ടവരെ അറിയിച്ചു. ഇപ്പോഴിതാ താരം വിവാഹിതനാവാന്‍ പോവുകയാണ്.

  കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം മനോഹരമായി നടത്തിയിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടായിരുന്നു നിശ്ചയം നടന്നത്. നിശ്ചയത്തിന്റെ ദൃശ്യങ്ങളെല്ലാം അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങൡലൂടെ പുറത്ത് വന്നിരിക്കുകയാണ്. ചടങ്ങുകള്‍ക്കിടയിലുള്ളതും സ്വാതിയുടെ ഫോട്ടോഷൂട്ടുകളും കേര്‍ത്തിണക്കിയുള്ള വീഡിയോ ആണ് വൈറലാവുന്നത്.

  മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ ചിത്രങ്ങളില്‍ വിജിലേഷ് അഭിനയിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് വിജിലേഷിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. സിനിമകളില്‍ അത്ര സജീവമായിട്ടും വിവാഹം കഴിക്കാന്‍ മാത്രം ഒരു പെണ്‍കുട്ടിയെ കിട്ടുന്നില്ലെന്നായിരുന്നു വിജിലേഷിന്റെ പരാതി. അങ്ങനെയാണ് ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയത്. അധികം വൈകാതെ 'കല്യാണം സെറ്റായിട്ടുണ്ടേ, ഡേറ്റ് പിന്നീട് അറിയിക്കാട്ടോ കൂടെയുണ്ടാവകണം' എന്ന് പറഞ്ഞ് താരമെത്തി.

  സിനിമയും അഭിനയവും ആയി തിരക്കില്‍ ആയി പോയത് കൊണ്ട് വിവാഹത്തെ പറ്റി ആലോചിക്കാന്‍ സമയം കിട്ടിയില്ല. വീട്ടില്‍ നിന്ന് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ നിര്‍ബന്ധവും തുടങ്ങി. ഫേസ്ബുക്ക് വഴി ആകുമ്പോള്‍ ഒരുപാട് പേര്‍ കാണുമല്ലോ. അതുവഴി നല്ല ആലോചനകള്‍ വരുമെന്ന പ്രതീക്ഷയില്‍ പരീക്ഷിച്ചതാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ വിജിലേഷ് പറഞ്ഞിരുന്നു. ഒരു ബ്രോക്കര്‍ വഴി വിവാഹാലോചന നടത്തുമ്പോള്‍ ആദ്യം ചോദിക്കു ചെറുക്കന് എന്താ ജോലി എന്നാണ്. സിനിമയില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് താല്‍പര്യമില്ല.

  സ്ഥിരമായ വരുമാനം ഇല്ലെന്നാണ് അവര്‍ ഒരു പ്രശ്നമായി പറയുക. പിന്നെ സിനിമാക്കാരനാണെന്ന് പറയുമ്പോള്‍ കള്ളുകുടിയും കഞ്ചാവ് വലിയും ഒക്കെ ഉണ്ടാവുമെന്ന് പലര്‍ക്കും തെറ്റിദ്ധാരണ ഉണ്ട്. സിനിമ വളരെ മോശം ഫീല്‍ഡ് ആണെന്ന് ചിന്തിക്കുന്നവരുണ്ട്. എല്ലാവരുടെയും ചിന്ത ഇതാണെന്നല്ല. എന്നാല്‍ പലര്‍ക്കും ഇത്തരം തെറ്റിദ്ധാരണകളുണ്ട്. എന്റെ ചില സുഹൃത്തുകള്‍ വിവാഹാലോചന നടത്തിയ സമയത്ത് ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തായാലും അങ്ങനെ വിചാരിക്കുന്നവരുടെ ധാരണ തിരുത്താന്‍ വേണ്ടി കൂടിയാണ് ഇങ്ങനെ വിവാഹാലോചന നടത്തിയത്.

  എന്റെ ഫീല്‍ഡിനെ കുറിച്ച് അറിഞ്ഞ് വരുന്നവര്‍ ആകുമ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാകില്ലല്ലോ. എല്ലാ ഫീല്‍ഡിലും നല്ലവരും മോശക്കാരും കാണും. എത്രയോ ആളുകള്‍ കുടുംബം പോറ്റുന്ന മേഖലയാണ് സിനിമ. എനിക്ക് വലിയ സങ്കല്‍പ്പങ്ങള്‍ ഒന്നുമില്ല. എന്റെ ഫീല്‍ഡ് മനസിലാക്കുന്ന ഒരു പെണ്‍കുട്ടി ആകണം. കലാബോധമുള്ള കുട്ടിയാണെങ്കില്‍ സന്തോഷം. വീട്ടില്‍ അച്ഛനും അമ്മയും ഏട്ടനുമാണ് ഉള്ളത്. ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് കൂലി പണിയാണ്. പെണ്ണന്വേഷിച്ച് പോകുമ്പോള്‍ ഇതെല്ലാം പ്രശ്നങ്ങളായി പറയുമെന്നുമാണ് അന്ന് വിജിലേഷ് പറഞ്ഞിരുന്നത്.

  Ananya from Kudumbavilakk serial wedding video | FilmiBeat Malayalam

  വിവാഹനിശ്ചയ വീഡിയോ കാണാം

  English summary
  Actor Vijilesh Karayadvt Got Engaged
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X